ഭര്‍ത്താവിന്റെയും എകമകന്റെയും വിയോഗത്തിനു പിന്നാലെ വീട്ടമ്മയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി
Oct 5, 2017, 00:36 IST
ചട്ടഞ്ചാല്‍: (www.kasargodvartha.com 04.10.2017) ഭര്‍ത്താവിന്റെയും എകമകന്റെയും വിയോഗത്തിനു പിന്നാലെ വീട്ടമ്മയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ചട്ടഞ്ചാല്‍ കനിയടുക്കത്തെ എം മാധവന്‍ നായരുടെ ഭാര്യ കാര്‍ത്ത്യായനി (60)യെയാണ് ബുധനാഴ്ച വൈകുന്നേരം വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
ചട്ടഞ്ചാലിലെ വ്യാപാരിയായിരുന്ന മാധവന്‍ നായര്‍ ഒരു വര്‍ഷം മുന്‍പാണ് മരിച്ചത്. എകമകന്‍ സുരാജിനെ കഴിഞ്ഞ ജൂണ്‍ 18ന് ചട്ടഞ്ചാലിലെ കടയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. ഇതിനു ശേഷം കാര്‍ത്ത്യയാനി വീട്ടില്‍ തനിച്ചായിരുന്നു. ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയതായി വിദ്യാനഗര്‍ പോലീസ് അറിയിച്ചു.
മൃതദേഹം പോലീസ് ഇന്‍ക്വസ്റ്റ് നടത്തി പോസ്റ്റുമോര്‍ട്ടത്തിനായി കാസര്‍കോട് ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. സംസ്‌കാരം വ്യാഴാഴ്ച നടക്കും. സഹോദരങ്ങള്‍: എ ദാമോദരന്‍, കുഞ്ഞമ്പു നായര്‍, കുഞ്ഞിരാമന്‍, സുകുമാരന്‍, സതി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : Chattanchal, Suicide, Death, Obituary, House, Husband, Son, Kasaragod, News, Top-Headlines, Karthyayani.