വെള്ളം കോരുന്നതിനിടെ വീട്ടമ്മ കിണറ്റില്‍ വീണ് മരിച്ചു
Sep 28, 2015, 15:00 IST
ചെമ്മനാട്: (www.kasargodvartha.com 28/09/2015) വെള്ളം കോരുന്നതിനിടെ വീട്ടമ്മ കിണറ്റില്‍ വീണ് മരിച്ചു. ചളിയങ്കോട്ടെ മുഹമ്മദ് ഷാഫിയുടെ ഭാര്യ ഖദീജ എന്ന കഞ്ചിബി (49) ആണ് മരിച്ചത്. തിങ്കളാഴ്ച പുലര്‍ച്ചെ അഞ്ച് മണിയോടെ വീടിന് സമീപത്തെ കിണറ്റില്‍ വെള്ളം കോരാന്‍ പോയതായിരുന്നു. ഏറെസമയംകഴിഞ്ഞിട്ടും കാണാത്തതിനെതുടര്‍ന്ന് അന്വേഷിച്ചപ്പോഴാണ് മൃതദേഹം കിണറ്റില്‍ കാണപ്പെട്ടത്. കാസര്‍കോട് ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തി 8.30 മണിയോടെയാണ് മൃതദേഹം പുറത്തെടുത്തത്.
ഖദീജയുടെ ഒരു മകന്‍ സലാം മംഗളൂരു ആശുപത്രിയില്‍ ചികിത്സാ പിഴവിനെതുടര്‍ന്ന് മൂന്ന് വര്‍ഷം മുമ്പ് മരണപ്പെട്ടിരുന്നു. ഇതിന്റെ വിഷമം മാറുന്നതിന് മുമ്പാണ് ഖദീജയും ആകസ്മികമായി മരണപ്പെട്ടത്. മറ്റു മക്കള്‍: ഷംസീര്‍, സമീര്‍. സഹോദരങ്ങള്‍ അഹമ്മദ്, അബ്ദുല്ല, അബ്ദുല്‍ ഖാദര്‍, റംല. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
Keywords: Housewife, Housewife drowned to death, Housewife, Obituary, Kasaragod, Kerala.