പടന്നയില്‍ വീട്ടമ്മ പുഴയില്‍ വീണ് മരിച്ചു
May 31, 2015, 10:09 IST
പടന്ന: (www.kasargodvartha.com 31/05/2015) വീട്ടമ്മ പുഴയില്‍ വീണ് മരിച്ചു. ഓരിക്കിഴക്ക് പാലത്തിന് സമീപത്തെ പി.എ. ദാമോദരന്റെ ഭാര്യ കെ.പി. ദീപ (47) യാണ് മരിച്ചത്. ശനിയാഴാച രാത്രി എട്ട് മണിയോടെയാണ് സംഭവം. ദീപയെ കാണാത്തതിനെ തുടര്‍ന്ന് അന്വേഷിക്കുന്നതിനിടയിലാണ് വീട്ടിനടുത്തുള്ള പുഴയില്‍ വീണുകിടക്കുന്നത് കണ്ടത്. ഉടന്‍തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു.
പരേതനായ സി. രാമന്‍ - കെ.പി. കല്ല്യാണി ദമ്പതികളുടെ മകളാണ്. മക്കള്‍: ധന്യ, അഖില്‍. സഹോദരങ്ങള്‍: സഹദേവന്‍, പങ്കജാക്ഷി, ചിത്ര, ജയദേവന്‍, ചന്ദ്രന്‍, ദീപ്തി.