ഓട്ടോയില്‍ കാറിടിച്ച് വീട്ടമ്മ മരിച്ചു; സഹോദരി ഉള്‍പടെ നാല് പേര്‍ക്ക് പരിക്ക്
May 12, 2013, 11:44 IST
പെരിയ: പുല്ലൂര്‍ ദേശീയപാതയില്‍ ഓട്ടോറിക്ഷയും കാറും കൂട്ടിമുട്ടി ഓട്ടോ യാത്രക്കാരിയായ വീട്ടമ്മ മരിച്ചു. ബല്ലത്ത് കവ്വായിയിലെ പരേതനായ ജനാര്‍ദനന്റെ ഭാര്യ ശാരദ(54)യാണ് മരിച്ചത്. ശനിയാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് അപകടമുണ്ടായത്.
കഴിഞ്ഞ ദിവസം മരിച്ച എരോലിലെ ബന്ധുവിന്റെ വീട്ടില്‍ സഞ്ചയനത്തിനുള്ള സാധനങ്ങള്‍ ഏല്‍പിച്ച് മടങ്ങവെ പുല്ലൂര്‍ ദേശീയപാതയില്‍ ശാരദയും ബന്ധുക്കളും സഞ്ചരിച്ച ഓട്ടോയില്‍ കാര്‍ ഇടിക്കുകയായിരുന്നു. മൂകാംബികയിലേക്ക് പോകുകയായിരുന്ന കാറാണ് ഓട്ടോയെ ഇടിച്ചു തെറിപ്പിച്ചത്.
അപകടത്തില്‍ ശാരദയുടെ സഹോദരി ലക്ഷ്മിക്ക്(46) സാരമായി പരിക്കേറ്റു. ഇവരെ മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഓട്ടോെ്രെഡവര്‍ മാവുങ്കാലിലെ അശോകന്‍ (50), രാജന്‍ (35), രജനി (35) എന്നിവരെ പരിക്കുകളോടെ മാവുങ്കാലിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. മക്കള്‍: അഭിലാഷ്, അനില്‍, അജിത്ത്, ഉഷ, പുഷ്പ. മരുമക്കള്‍: അശ്വതി, ബാബു, അര്‍ചന, ബാബു.

File photo |
Keywords: Auto, Car, Accident, Housewife, Obituary, Injured, Periya, Kasargod Vartha, Kasaragod, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.