നിയന്ത്രണം വിട്ട ഓട്ടോറിക്ഷ മരത്തിലിടിച്ച് മറിഞ്ഞ് വീട്ടമ്മ മരിച്ചു; അപകടം മകളുടെ വീട്ടിലേക്ക് പോകുന്നതിനിടെ
Jun 13, 2017, 23:10 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 13.06.2017) നിയന്ത്രണം വിട്ട ഓട്ടോ റിക്ഷ മരത്തിലിടിച്ച് മറിഞ്ഞ് വീട്ടമ്മ മരിച്ചു. ചിത്താരിയിലെ മമ്മുവിന്റെ ഭാര്യ ആസ്യുമ്മയാ (70)ണ് മരിച്ചത്. മൂന്ന് പേര്‍ക്ക് പരിക്കേറ്റു. ചൊവ്വാഴ്ച വൈകുന്നേരം 3.30 മണിയോടെ അമ്പലത്തറയിലാണ് അപകടം. പരിക്കേറ്റ ഡ്രൈവര്‍ ചിത്താരിയിലെ കുഞ്ഞഹമ്മദ്, ആസ്യുമ്മയുടെ മകള്‍ ആമിന, മകന്‍ എന്നിവരെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ആസ്യുമ്മയും കുടുംബവും പാറപ്പള്ളിയിലുള്ള മറ്റൊരു മകളുടെ വീട്ടിലേക്ക് പോകുന്നതിനിടെയാണ് അപകടത്തില്‍ പെട്ടത്. അമ്പലത്തറ ടെലിഫോണ്‍ എക്‌സ്‌ചേഞ്ചിനു സമീപത്തുള്ള മരത്തിലിടിച്ച് ഓട്ടോ റിക്ഷ മറിയുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ആസ്യുമ്മയെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : Kasaragod, Accident, Death, Obituary, Kanhangad, Auto-rickshaw, Family, Asyumma.