റോഡ് മുറിച്ചുകടക്കുന്നതിനിടെ ജീപ്പിടിച്ച് യുവതി മരിച്ചു
Jul 11, 2017, 21:56 IST
കാസര്‍കോട്: (www.kasargodvartha.com 11.07.2017) റോഡ് മുറിച്ചുകടക്കുന്നതിനിടെ ജീപ്പിടിച്ച് യുവതി മരിച്ചു. ഉളിയത്തടുക്ക നാഷണല്‍ നഗര്‍ സ്വദേശിനിയും മധൂര്‍ പടഌയിലെ അബ്ദുല്ലയുടെ ഭാര്യയുമായ സുലൈഖ (36)യാണ് മരിച്ചത്. ചൊവ്വാഴ്ച വൈകുന്നേരം ഏഴ് മണിയോടെ ചെങ്കള നാലാംമൈല്‍ ദേശീയ പാതയിലാണ് അപകടം.
ഇവരെ ആദ്യം കാസര്‍കോട്ടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാല്‍ മംഗളൂരുവിലേക്ക് കൊണ്ടുപോകുന്നതിനിടെ വഴിക്ക് വെച്ച് മരണം സംഭവിക്കുകയായിരുന്നു. സഹോദരന്റെ മകള്‍ക്കൊപ്പം റോഡ് മുറിച്ചുകടക്കുന്നതിനിടെ ചെര്‍ക്കള ഭാഗത്ത് നിന്നും വന്ന ജീപ്പ് ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. അപകടം വരുത്തിയ ജീപ്പ് ഡ്രൈവര്‍ ഓടിരക്ഷപ്പെട്ടു.
കഴിഞ്ഞ ദിവസം വിവാഹം നടന്ന ഒരു ബന്ധുവീട്ടില്‍ പോയി മടങ്ങുന്നതിനിടെയാണ് സുലൈഖ അപകടത്തില്‍ പെട്ടത്. പരേതനായ ചെമ്മനാട് അബ്ദുര്‍ റഹ് മാന്‍ - ആഇശ ദമ്പതികളുടെ മകളാണ്. മക്കള്‍: അഷ്‌രിഫ, സന, അമാന, ഷസ. സഹോദരങ്ങള്‍: ബഷീര്‍, റാഫി, സുഹറ. മൃതദേഹം കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : Kasaragod, Accident, Death, Obituary, Jeep, Hospital, Madhur, Patla, Uliyathaduka, Sulaikha.