റോഡില്‍ പെരുമ്പാമ്പിനെ കണ്ട് ഓട്ടോ വെട്ടിക്കുന്നതിനിടയില്‍ യാത്രക്കാരി പുറത്തേക്ക് തെറിച്ചു വീണ് മരിച്ചു
Feb 1, 2019, 22:34 IST
ഉപ്പള: (www.kasargodvartha.com 01.02.2019) റോഡില്‍ പെരുമ്പാമ്പിനെ കണ്ട് ഓട്ടോ വെട്ടിക്കുന്നതിനിടയില്‍ യാത്രക്കാരി പുറത്തേക്ക് തെറിച്ചു വീണ് മരിച്ചു. ബന്തിയോട് അടുക്കയിലെ മുഹമ്മദിന്റെ ഭാര്യ ആഇശ എന്ന ആഇശുമ്മ (55) ആണ് മരിച്ചത്. ഉപ്പള നയ ബസാറിലെ പ്രമുഖ വ്യവസായിയുടെ വീട്ടിലെ ജോലിക്കാരിയാണ് ആഇശുമ്മ. വൈകീട്ട് ആറ് മണിയോടെ ബന്തിയോട് വെച്ചാണ് അപകടമുണ്ടായത്.
വൈകീട്ട് ജോലി കഴിഞ്ഞ് ഓട്ടോറിക്ഷയില്‍ വീട്ടിലേക്ക് പോകുംവഴി റോഡില്‍ പെരുമ്പാമ്പിനെ കണ്ട് ഓട്ടോ വെട്ടിക്കാന്‍ ശ്രമിച്ചപ്പോള്‍ ആഇശുമ്മ പുറത്തേക്ക് തെറിച്ചു വീഴുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ വീട്ടമ്മയെ ഉടന്‍ തന്നെ ബന്തിയോട്ടെ ആശുപത്രിയിലെത്തിച്ച് പ്രഥമശുശ്രൂഷഷയ്ക്ക് ശേഷം മംഗളൂരു യൂണിറ്റി ആശുപത്രിയിലെത്തിച്ചെങ്കിലും രാത്രിയോടെ മരണം സംഭവിച്ചു.
മൈമൂന, സെക്കീന, താഹിറ, സൈബുന്നീസ, മുനീര്‍ എന്നിവര്‍ മക്കളാണ്. മൃതദേഹം മംഗല്‍പ്പാടി ഗവ. ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. അതേ സമയം ആശുപത്രിയിലെത്തിച്ച വീട്ടമ്മയുടെ മൃതദേഹം മോര്‍ച്ചറി ചുമതലയ്ക്ക് ആളില്ലെന്ന് പറഞ്ഞ് മണിക്കൂറുകളോളം പുറത്ത് ആംബുലന്‍സില്‍ കിടത്തേണ്ടി വന്നതായി ബന്ധുക്കള്‍ പരാതിപ്പെട്ടു.
Keywords: Uppala, Kasaragod, News, Accidental-Death, Obituary, Top-Headlines, Auto-rickshaw, Housewife, Housewife dies in accident.