മകന്റെ മുന്നില്‍വെച്ച് ബൈക്കിടിച്ച് പരിക്കേറ്റ യുവതി മരിച്ചു
Mar 23, 2015, 13:03 IST
ഉപ്പള: (www.kasargodvartha.com 23/03/2015) മകനെ ഡോക്ടറെ കാണിക്കാന്‍ കൊണ്ടുപോകുമ്പോള്‍ ബസ് സ്‌റ്റോപ്പില്‍ ബസ് കാത്ത് നില്‍ക്കവെ മകന്റെ കണ്‍മുന്നില്‍വെച്ച് ബൈക്കിടിച്ച് ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന യുവതി മരിച്ചു. കുഞ്ചത്തൂര്‍ ഗവ. യു.പി. സ്‌കൂളിന് സമീപത്തെ സുരേഷിന്റെ ഭാര്യ നിര്‍മല (28) യാണ് ഞായറാഴ്ച രാത്രി ഉപ്പളയിലെ സ്വകാര്യ ആശുപത്രിയില്‍വെച്ച് മരിച്ചത്.
ഇക്കഴിഞ്ഞ ജനുവരി 30ന് കുഞ്ചത്തൂരിലാണ് അപകടം. മൂന്ന് വയസുള്ള ഏക മകന്‍ കാര്‍ത്തിക്കിനു മുന്നില്‍വെച്ചായിരുന്നു അപകടം. ടെമ്പോതട്ടി നിയന്ത്രണംവിട്ട ബൈക്ക് നിര്‍മലയുടെ നേര്‍ക്ക് പാഞ്ഞുകയറുകയായിരുന്നു. മകന്‍ കാര്‍ത്തിക്ക് പരിക്കേല്‍ക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു.
തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് മംഗലാപുരം ആശുപത്രിയില്‍ പ്രവേശിപ്പിച്ച നിര്‍മലയ്ക്ക് വിദഗ്ദ്ധ ചികിത്സ നല്‍കിയെങ്കിലും ഫലമില്ലാത്തതിനെതുടര്‍ന്നാണ് ഉപ്പളയിലെ ആശുപത്രിയിലേക്ക് തിരികെകൊണ്ടുവന്നത്. വാസു - സാവിത്രി ദമ്പതികളുടെ മകളാണ് മരിച്ച നിര്‍മല.
സഹോദരങ്ങള്‍: നവീന്‍ കുമാര്‍, വിഷ്ണു.
Keywords: Uppala, Obituary, Accident, Woman, Injured, Bike-Accident, Kerala, Kasaragod, Housewife dies in accident, Nirmala.
Advertisement: