ഭര്‍ത്താവിന്റെ പീഡനം: യുവതി തൂങ്ങി മരിച്ച നിലയില്‍
Mar 12, 2012, 13:18 IST
കാസര്‍കോട്: ഭര്‍ത്താവിന്റെ പീഡനത്തെ തുടര്‍ന്ന് മനോവിഷമത്തിലായിരുന്ന യുവതിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. നെല്ലിക്കുന്ന ബങ്കര കുന്നിലെ വാടക ക്വര്‍ട്ടേഴ്സില്‍ താമസിക്കുന്ന രാമ രാജന്റെ ഭാര്യ വാസന്തി(25)യെയാണ് വീടിന്റെ കഴുക്കോലില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവ് സ്ഥിരമായി മദ്യപിച്ച് വന്ന് ബഹളം സൃഷ്ടിക്കുകയും പീഡിപ്പിക്കുയും ചെയ്തുവരികയായിരുന്നുവെന്ന് പറയപ്പെടുന്നു. ഞായറാഴ്ച രാത്രിയില്‍ ഭാര്‍ത്താവ് മദ്യപിച്ചെത്തി ബഹളം സൃഷ്ടിച്ചിരുന്നു. തനിച്ച് കിടന്നുറങ്ങിയ വാസന്തിയെ തിങ്കളാഴ്ച രാവിലെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. തമിഴ്നാട് സ്വദേശിനിയാണ് വാസന്തി. മക്കള്‍: കാവ്യ, ശങ്കരന്.
Keywords: Kasaragod, Obituary, Housewife