വീട്ടമ്മയെ വീട്ടിനകത്ത് മരിച്ച നിലയില്‍ കണ്ടെത്തി: മകന്‍ കസ്റ്റഡിയില്‍
Dec 31, 2011, 14:57 IST
![]() |
Baby |
വെള്ളിയാഴ്ച ഉച്ചയോടെ മദ്യലഹരിയിലായ ധര്‍മ്മേന്ദ്ര വീടിന്റെ വാതില്‍ അടച്ച് പുറത്ത് കാവല്‍ നില്‍ക്കുന്നത് നാട്ടുകാര്‍ കണ്ടിരുന്നു. ബേബിയെ പുറത്തുകാണാത്തതും വീട് പൂട്ടിക്കിടക്കുന്നതും കണ്ട് അയല്‍ക്കാര്‍ സംശയം പ്രകടിപ്പിച്ചു. ഇതേതുടര്‍ന്ന് നാട്ടുകാര്‍ ബദിയടുക്ക പോലീസില്‍ വിവരമറിയിച്ചു. പോലീസെത്തുമ്പോഴേക്കും ധര്‍മ്മേന്ദ്ര വീടിനു മുന്നില്‍ നില്‍ക്കുന്നതാണ് കണ്ടത്. പോലീസെത്തി വാതില്‍ തുറന്ന് അകത്തുകയറിയപ്പോള്‍ ബേബി കട്ടിലില്‍ മരിച്ചുകിടക്കുന്നതാണ് കണ്ടത്. മൃതദേഹം മലര്‍ന്നുകിടന്ന നിലയിലായിരുന്നു. പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. വിവരമറിഞ്ഞ് ഫോറന്‍സിക് വിദഗ്ദ്ധന്‍ ഡോ. അടൂര്‍ സുരേന്ദ്രന്‍, കാസര്‍കോട് സി.ഐ ബാബു പെരിങ്ങേത്ത് എന്നിവര്‍ സ്ഥലത്തെത്തി അന്വേഷണമാരംഭിച്ചു.
ഈശ്വരമംഗലം സ്വദേശിനിയായ ബേബിയും അമ്മയും മകനും സഹോദരനും 10 വര്‍ഷം മുമ്പാണ് നീര്‍ച്ചാലിലെത്തിയത്. സായിറാംഭട്ട് നിര്‍മ്മിച്ചുനല്‍കിയ വീട്ടിലായിരുന്നു കുടുംബം താമസിച്ചിരുന്നത്.
Keywords: Kasaragod, Badiyadukka, Obituary, House-wife, വീട്ടമ്മ, മകന്‍, കസ്റ്റഡി, ബദിയഡുക്ക, ബേബി