അരവ് യന്ത്രത്തില്‍ ഷാള്‍ കുടുങ്ങി ഭര്‍തൃമതി മരണപ്പെട്ടു
Mar 2, 2017, 10:24 IST
കുമ്പള: (www.kasargodvartha.com 02/03/2017) അരവ് യന്ത്രത്തില്‍ ഷാള്‍ കുടുങ്ങി ഭര്‍തൃമതി ദാരുണമായി മരണപ്പെട്ടു. പുത്തിഗെ മുഗു റോഡിലെ മജീദിന്റെ മകളും കുമ്പള ഷിറിയ ഒളയം ഗുദൂര്‍ ഹൗസില്‍ സെയ്തുവിന്റെ ഭാര്യയുമായ ആഇശത്ത് മുനൈഫ(22)യാണ് മരിച്ചത്. ബുധനാഴ്ച രാത്രി ഒമ്പത് മണിയോടെയാണ് സംഭവം.
ആഇശത്ത് മുനൈഫ അരി അരക്കുന്നതിനിടെ യന്ത്രത്തില്‍ ഷാള്‍ കുടുങ്ങുകയായിരുന്നു. ഷാള്‍ കഴുത്തില്‍ മുറുകിയതിനെ തുടര്‍ന്നാണ് യുവതി മരിച്ചത്. മുനൈഫയും സെയ്തുവും രണ്ട് വര്‍ഷം മുമ്പാണ് വിവാഹം ചെയ്തത്. 11 മാസം പ്രായമുള്ള മുഹമ്മദ് അയാന്‍ മകനാണ്. കുമ്പള പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Housewife, Kumbala, Kasaragod, Kerala, Obituary, Accident, Housewife dies after trapping shall in to grinder