city-gold-ad-for-blogger

എർത് കമ്പിയിൽ നിന്നും വൈദ്യുതാഘാതമേറ്റ് വീട്ടമ്മ മരിച്ചു

വെള്ളരിക്കുണ്ട്: (www.kasargodvartha.com 18.04.2021) എർത് കമ്പിയിൽ നിന്നും വൈദ്യുതാഘാതമേറ്റ് വീട്ടമ്മ മരിച്ചു. പുഞ്ചബന്ധ മലയിലെ കോട്ടക്കുഴി ജോയിയുടെ ഭാര്യ സില്ലി (56) ആണ് മരിച്ചത്. മാലോം പുഞ്ചയിൽ വെച്ചാണ് വൈദ്യുതാഘാതമേറ്റത്. ഞായറാഴ്ച രാവിലെ ഒമ്പതര മണിയോടെ ആണ് അപകടം സംഭവിച്ചത്.                                                                             

എർത് കമ്പിയിൽ നിന്നും വൈദ്യുതാഘാതമേറ്റ് വീട്ടമ്മ മരിച്ചു

വീടിന്റെ അടുക്കള ഭാഗത്തെ എർത് കമ്പിയിൽ നിന്നാണ് വൈദ്യുതാഘാതമേറ്റ്. അടുത്ത മുറിയിൽ ഉണ്ടായിരുന്ന ഭർത്താവ് ജോയി ആണ് സില്ലി നിലത്തു വീണ് കിടക്കുന്നത് ആദ്യം കണ്ടത്. ഉടൻ അടുത്ത വീട്ടിൽ ചെന്ന് വിവരം പറയുകയും വീട്ടുകാർ വൈദ്യുതി ഓഫീസിൽ അറിയിക്കുകയുമായിരുന്നു. പിന്നീട് വൈദ്യുതി തൂണിൽ നിന്നും ഈ വീട്ടിലേക്കുള്ള ബന്ധം വിഛേദിച്ചു.

വെള്ളരിക്കുണ്ട് എസ് ഐ, പി ബാബു മോൻ ഇൻക്വസ്റ്റ് നടത്തി. മൃതദേഹം പോസ്റ്റ്‌ മോർടത്തിനായി  പരിയാരത്തെ കണ്ണൂർ മെഡികൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

മക്കൾ: ബിബിൻ, വിജി, പരേതയായ ബിൻസി. മരുമകൻ: ഷിന്റോ (എറണാകുളം).

സഹോദരങ്ങൾ: മാത്തച്ചൻ, ജാൻസി, ലൈസ, സിബി, ബിജു, ഷിൻസി, ഷിനി.

ബളാൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രാജു കട്ടക്കയം ഉൾപെടെ നിരവധി പേർ സ്ഥലത്തെത്തി. വീടിന്റെ എർത് കമ്പിയിൽ ഉണ്ടായ വൈദ്യുതി പ്രവാഹമാണ് അപകടത്തിന് കാരണമായതെന്ന്‌ സ്ഥലം സന്ദർശിച്ച കെ എസ് ഇ ബി ഉദ്യോഗസ്ഥർ കാസർകോട് വാർത്തയോട് പറഞ്ഞു.

Keywords: Kasaragod, Kerala, Vellarikundu, News, Death, Electricity, Shock, Death, Obituary, Top-Headlines, Housewife dies from electric shock.

< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia