വീട്ടമ്മ ഭക്ഷ്യ വിഷബാധയേറ്റ് മരിച്ചു; നാലു പേര് ചികിത്സയില്‍
May 29, 2014, 17:48 IST
ഉപ്പള:(www.kasargodvartha.com 29.05.2014) 60 കാരിയായ വീട്ടമ്മ ഭക്ഷ്യ വിഷബാധയേറ്റ് മരിച്ചു. കുട്ടി ഉൾപ്പെടെ നാലു പേര് ആശുപത്രിയില്‍ ചികിത്സയിലാണ്. മഞ്ചേശ്വരം മുടിമാറു ബാള ഹിത്ലുവിലെ പരേതനായ ജനാര്‍ദന പൂജാരിയുടെ ഭാര്യ അപ്പിയാണ് ബുധനാഴ്ച മംഗലാപുരം വെന്‍ലോക് ആശുപത്രിയില്‍ മരിച്ചത്.
അപ്പിയുടെ സഹോദരന് കുപ്പെപ്പദവിലെ ദാമോദര പൂജാരി(48)യെ കങ്കനാടി ആസുപത്രിയിലും ബന്ധുക്കളായ യോഗീശ(280, മംഗലാപുരം കൊണാജെ ഗ്രാമ ചാവടിയിലെ സീതാരാമ പൂജാരിയുടെ ഭാര്യ ഹരിണാക്ഷി(26), മകള്‍ യതീക്ഷ(രണ്ട്) എന്നിവരെ ദേര്‍ളക്കട്ട ആശുപത്രിയിലും പ്രവേശിപ്പിച്ചു.
കഴിഞ്ഞ തിങ്കളാഴ്ച അപ്പിയുടെ വീട്ടില്‍ നിന്ന് ഭക്ഷണം കഴിച്ചതിനെ തുടര്‍ന്നാണ് സംഭവം. ഭക്ഷമം കവിച്ചയുടന് എല്ലാവര്ക്കും ഛര്‍ദിയും തലകറക്കവും അനുഭവപ്പെടുകയായിരുന്നു. അപ്പിക്ക് മക്കളില്ല. കാന്തപ്പ പൂജാരി, സുനന്ദ, എന്നിവരാണ് മറ്റു സഹോദരങ്ങള്‍.
കിടപ്പറയില്‍ അയാള്‍ക്ക് സംഭവിക്കുന്ന 10 തെറ്റുകള്‍
Keywords :kasaragod, Uppala, Obituary, Housewife dies after consuming poison
Advertisement:
- City Gold | Glow of Purity
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- സോളാര്‍ വൈദ്യുതി 49,000 രൂപ മുതല്‍....വിളിക്കുക: +91 944 60 90 752
- താരാട്ട് ഇനിയൊരു സ്വപ്നമല്ല IVF-ICSI ചികിത്സ ഏറ്റവും കുറഞ്ഞ ചിലവില്‍... Contact: 94470 00616, 99950 64067