city-gold-ad-for-blogger

വിഷം അകത്ത് ചെന്ന് ആശുപത്രിയിലെത്തിച്ച വീട്ടമ്മ മരിച്ചു

ബേഡകം: (www.kasargodvartha.com 14/03/2016) വിഷം അകത്തുചെന്ന് കാസര്‍കോട് ജനറല്‍ ആശുപത്രിയിലെത്തിച്ച വീട്ടമ്മ മരിച്ചു. മുന്നാട് ജയപുരത്തെ എം ചാത്തുക്കുട്ടിയുടെ ഭാര്യ കെ സാവിത്രി (63) ആണ് മരിച്ചത്. ഞായറാഴ്ച വൈകിട്ട് മൂന്ന് മണിയോടെ വീടിന് സമീപം വായില്‍നിന്നും നുരയും പതയും വന്ന് അവശനിലയില്‍കണ്ട സാവിത്രിയെ ഉടന്‍തന്നെ വീട്ടുകാരും നാട്ടുകാരുംചേര്‍ന്ന് കാസര്‍കോട് ജനറല്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മരണകാരണം വ്യക്തമല്ല.

മക്കള്‍: ഗോപാലകൃഷ്ണന്‍, അശോകന്‍, പ്രഭാകരന്‍, ജ്യോതിഷ്‌കുമാര്‍. മരുമക്കള്‍: തങ്കമണി, ധന്യ, പ്രിയ, ശ്രുതി. ബേഡകംപോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടംനടത്തിയ ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.

വിഷം അകത്ത് ചെന്ന് ആശുപത്രിയിലെത്തിച്ച വീട്ടമ്മ മരിച്ചു

Keywords: Bedakam, Kasaragod, Kerala, Housewife, Obituary, K Savithri, Housewife dies after consuming poison

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia