മണ്ണെണ്ണ സ്റ്റൗവ്വില്‍ നിന്ന് വസ്ത്രത്തിലേക്ക് തീപടര്‍ന്ന് പൊള്ളലേറ്റ ഭര്‍തൃമതി മരിച്ചു
Aug 12, 2016, 10:13 IST
കാസര്‍കോട്: (www.kasargodvartha.com 12/08/2016) മണ്ണെണ്ണ സ്റ്റൗവ്വില്‍ നിന്ന് വസ്ത്രത്തിലേക്ക് തീപടര്‍ന്ന് ഗുരുതരമായി പൊള്ളലേറ്റ് മംഗളൂരുആശുപത്രിയില്‍ ചികില്‍സയിലായിരുന്ന യുവതി മരിച്ചു. ചൗക്കി മജലിലെ സാക്കിറിന്റെ ഭാര്യയും മടിക്കേരി കുശാല്‍ നഗര്‍ സ്വദേശിനിയുമായ ആഇശ (28) ആണ് മരിച്ചത്.
ഇക്കഴിഞ്ഞ ആഗസ്റ്റ് അഞ്ചിന് രാത്രി 11.30ന് മജലിലെ വാടക വീട്ടില്‍ ആഇശ പാല്‍ തിളപ്പിക്കുമ്പോഴാണ് സ്റ്റൗവ്വില്‍നിന്നും നൈറ്റിയിലേക്ക് തീ പടര്‍ന്നത്. ഭര്‍ത്താവും മക്കളും മാതാവും ഈ സമയം ഉറങ്ങാന്‍ കിടന്നിരുന്നു. നിലവിളി കേട്ട് ഭര്‍ത്താവ് ഓടിയെത്തുമ്പോള്‍ ആയിഷയുടെ വസ്ത്രത്തില്‍ തീ പടരുന്നതാണ് കണ്ടത്. ഉടന്‍ തീയണച്ച് ആശുപത്രിയിലെത്തിക്കുകയായിരുന്നു.
വ്യാഴാഴ്ച വൈകുന്നേരമാണ് മരണം സംഭവിച്ചത്. കുശാല്‍ നഗറിലെ വസീര്‍-മൈമൂന ദമ്പതികളുടെ മകളാണ് ആഇശ. എട്ടുവയസ്സുള്ള അബ്ദുര്‍ റഷാദും മൂന്ന് വയസ്സുള്ള ഫാത്തിമത്ത് സയയും മക്കളാണ്. സഹോദരങ്ങള്‍: മന്‍സൂര്‍, ഫൈറൂസ്.
Keywords: Obituary, Housewife, Kasaragod, Kerala, Burn, Housewife dies after burning injury