ഭര്‍ത്താവ് തീകൊളുത്തിയതിനെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന യുവതി മരിച്ചു
Sep 10, 2016, 10:57 IST
കാസര്‍കോട്: (www.kasargodvartha.com 10/09/2016) ഭര്‍ത്താവ് തീകൊളുത്തിയതിനെ തുടര്‍ന്ന് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന യുവതി മരിച്ചു. വിദ്യാനഗര്‍ ചാല സി എം ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന നഫീസിന്റെ ഭാര്യ അസ്‌റീന(22)യാണ് ശനിയാഴ്ച രാവിലെ ഒമ്പത് മണിയോടെ മംഗളൂരു ആശുപത്രിയില്‍വെച്ച് മരണപ്പെട്ടത്.
കുടുംബവഴക്കിനിടെ ക്വാര്‍ട്ടേഴ്‌സില്‍വെച്ച് അസ്‌റീനയുടെ ദേഹത്ത് ഭര്‍ത്താവ് നഫീസ് മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. വിവരമറിഞ്ഞെത്തിയ നാട്ടുകാര്‍ അസ്‌റീനയെ ഉടന്‍തന്നെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും നില ഗുരുതരമായതിനാല്‍ മംഗളൂരു ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
സംഭവത്തില്‍ വധശ്രമത്തിന് കേസെടുത്ത പോലീസ് ഭര്‍ത്താവിനെ കസ്റ്റഡിയിലെടുത്തിരുന്നു. ഉത്തര്‍പ്രദേശ് ഝാന്‍സി ഉദ്ദാവ സ്വദേശികളാണ് നഫീസും അസ്‌റീനയും. ഇവര്‍ ആറ് മാസം മുമ്പാണ് വിവാഹിതരായത്. ഒരുമാസം മുമ്പാണ് വിദ്യാനഗര്‍ ചാലയിലെത്തി വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസം തുടങ്ങിയത്.
തീപൊള്ളലേറ്റ നവവധു ഗുരുതരാവസ്ഥയില്‍; സംഭവത്തില്‍ ദുരൂഹതയുള്ളതായി പോലീസ്
കുടുംബവഴക്കിനിടെ ക്വാര്‍ട്ടേഴ്‌സില്‍വെച്ച് അസ്‌റീനയുടെ ദേഹത്ത് ഭര്‍ത്താവ് നഫീസ് മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. വിവരമറിഞ്ഞെത്തിയ നാട്ടുകാര്‍ അസ്‌റീനയെ ഉടന്‍തന്നെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും നില ഗുരുതരമായതിനാല്‍ മംഗളൂരു ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
സംഭവത്തില്‍ വധശ്രമത്തിന് കേസെടുത്ത പോലീസ് ഭര്‍ത്താവിനെ കസ്റ്റഡിയിലെടുത്തിരുന്നു. ഉത്തര്‍പ്രദേശ് ഝാന്‍സി ഉദ്ദാവ സ്വദേശികളാണ് നഫീസും അസ്‌റീനയും. ഇവര്‍ ആറ് മാസം മുമ്പാണ് വിവാഹിതരായത്. ഒരുമാസം മുമ്പാണ് വിദ്യാനഗര്‍ ചാലയിലെത്തി വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസം തുടങ്ങിയത്.
Related News:
ഭര്‍ത്താവ് തീ കൊളുത്തിയതാണെന്ന് മജിസ്‌ട്രേറ്റിന് അസ്‌റീനയുടെ മൊഴി; ഭര്‍ത്താവ് പിടിയില്‍
Keywords: Kasaragod, Obituary, Kerala, Burn, Injured, Hospital, Husband, Wife, Housewife dies after burning injury