പൊള്ളലേറ്റു ചികിത്സയിലായിരുന്ന ഭര്‍തൃമതി മരിച്ചു
Jan 29, 2015, 09:00 IST
മുന്നാട്: (www.kasargodvartha.com 29/01/2015) പൊള്ളലേറ്റു ഗുരുതരനിലയില്‍ മംഗലാപുരത്തെ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഭര്‍തൃമതി മരിച്ചു. മുണ്ടോട്ട് കണ്ണമ്പള്ളി നാരായണന്‍ നായരുടെയും സി.നാരായണിയുടെയും മകള്‍ സി.ശൈലജ (36)യാണ് മരിച്ചത്.
കള്ളാര്‍ ഗ്രാമ പഞ്ചായത്തംഗം ശങ്കര നാരായണന്റെ ഭാര്യയാണ്. ശനിയാഴ്ചയാണ് വീട്ടില്‍ വെച്ചു പൊള്ളലേറ്റു ഗുരുതരനിലയിലായ യുവതിയെ മംഗലാപുരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തീകൊളുത്തി ആത്മഹത്യ ചെയ്തതാണെന്നാണു നിഗമനം. സഹോദരങ്ങള്‍: ജനാര്‍ദനന്‍, കരുണാകരന്‍, ശാന്ത.

Keywords : Kasaragod, Kerala, House-wife, Death, Obituary, Munnad, Hospital, Treatment, C. Shailaja.