ഊരുവിലക്കിയ വീട്ടമ്മ മരിച്ചു; സമുദായം വിട്ടുനിന്നു, സംസ്‌കാരം പൊതുശ്മശാനത്തില്‍ നടത്തി
Feb 11, 2019, 22:00 IST
നീലേശ്വരം: (www.kasargodvartha.com 11.02.2019) ഊരുവിലക്ക് ഏര്‍പ്പെടുത്തിയ കുടുംബത്തിലെ വീട്ടമ്മ മരണപ്പെട്ടു. മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവ് ലംഘിച്ച് സമുദായാംഗങ്ങള്‍ മരണാനന്തര ചടങ്ങുകള്‍ ബഹിഷ്‌കരിച്ചു. തുടര്‍ന്ന് ചിതയൊരുക്കിയത് കാര്യങ്കോട്ടെ നഗരസഭ പൊതു ശ്മശാനത്തില്‍. കടിഞ്ഞിമൂലയിലെ പരേതനായ നെയ്ത്തുതൊഴിലാളി കണ്ടത്തില്‍ കുഞ്ഞമ്പുവിന്റെ ഭാര്യ സി കുമ്പ(82)യാണ് തിങ്കലാഴ്ച രാവിലെ വീട്ടില്‍ മരണപ്പെട്ടത്.
കുമ്പയുടെ കുടുംബത്തിന് നേരത്തെ സമുദായം ഊരുവിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. കുമ്പയുടെ ഭര്‍ത്താവ് കുഞ്ഞമ്പു നീലേശ്വരം നെയ്ത്തു തൊഴിലാളി സഹകരണ സംഘത്തില്‍ 33 കൊല്ലം തൊഴിലാളിയായിരുന്നു. ഇദ്ദേഹം മരണപ്പെട്ടപ്പോള്‍ ഗ്രാറ്റിവിറ്റി നല്‍കാന്‍ തയ്യാറാകാത്തതിനെ തുടര്‍ന്ന് കുമ്പ കാസര്‍കോട് ലേബര്‍ ഓഫീസില്‍ പരാതി നല്‍കി. ഇതില്‍ 18,992 രൂപ ഗ്രാറ്റിവിറ്റി നല്‍കാന്‍ കുമ്പക്ക് അനുകൂലമായ വിധിയുണ്ടായി. എന്നാല്‍ സൊസൈറ്റി ഇതിനെതിരെ കണ്ണൂര്‍ ലേബര്‍ ഓഫീസില്‍ അപ്പീല്‍ നല്‍കി. എന്നാല്‍ ഇതില്‍ 12 ശതമാനം പലിശയോടെ ഗ്രാറ്റിവിറ്റി നല്‍കാനായിരുന്നു കണ്ണൂര്‍ ലേബര്‍ കോടതിയുടെ ഉത്തരവ്. ഇതിനെതിരെ ഹൊസ്ദുര്‍ഗ് കോടതിയിലും അപ്പീല്‍ നല്‍കിയെങ്കിലും ഇതിലും കുമ്പക്ക് അനുകൂലമായിരുന്നു വിധി.
കുമ്പ നടത്തിയ നിയമ പോരാട്ടത്തെ തുടര്‍ന്നാണ് വീവേഴ്‌സ് സൊസൈറ്റിയില്‍ നിന്നും വിരമിക്കുന്ന അംഗങ്ങള്‍ക്ക് ഗ്രാറ്റിവിറ്റി കിട്ടിതുടങ്ങിയത്.
ഏറ്റവുമൊടുവില്‍ സിവില്‍ കോടതിയില്‍ ഹരജി നല്‍കിയെങ്കിലും പലിശ സഹിതം ഗ്രാറ്റിവിറ്റി നല്‍കാനും കുമ്പക്ക് കോടതി ചിലവ് നല്‍കാനും വിധിയുണ്ടായി. ഇതിനെതിരെ സൊസൈറ്റി സെഷന്‍സ് കോടതിയില്‍ നല്‍കിയ അപ്പീലിന്റെ വിചാരണ ഫെബ്രുവരി 18ന് നടക്കാനിരിക്കെയാണ് കുമ്പ മരണപ്പെട്ടത്.
സൊസൈറ്റിക്കെതിരെ കേസ് കൊടുത്തതിന്റെ വൈരാഗ്യത്താല്‍ കുമ്പ സമുദായത്തിന്റെ സ്ഥലംകൈയ്യേറി മതില്‍ പണിതു എന്നാരോപിച്ചാണ് സമുദായം ഊരുവിലക്ക് കല്‍പ്പിച്ചതെന്നാണ് കുമ്പയുടെ മക്കള്‍ പറയുന്നത്. എന്നാല്‍ സ്ഥലം കൈയ്യേറി എന്ന സംഭവത്തില്‍ സിവില്‍ കോടതിയില്‍ കുമ്പ കേസ് ഫയല്‍ ചെയ്തു. ഈ കേസ് കോടതി ചിലവ് സഹിതം നല്‍കണമെന്ന് കുമ്പക്ക് അനുകൂലമായി ഉത്തരവിട്ടു. ഇതിനെതിരെ സെഷന്‍സ് കോടതിയില്‍ നല്‍കിയ അപ്പീലിന്റെ വിചാരണ ഫെബ്രുവരി 18ന് നടക്കാനിരിക്കെയാണ് കുമ്പ മരണപ്പെട്ടത്. സമുദായം ഊരുവിലക്ക് കല്‍പ്പിച്ചിട്ടില്ലെന്ന് പറയുമ്പോഴും കുമ്പ മരണപ്പെട്ടപ്പോള്‍ മൃതദേഹം കാണാനോ മരണാനന്തര ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കാനോ സമുദായക്കാര്‍ എത്താത്തതിനെ തുടര്‍ന്നാണ് പൊതു ശ്മശാനത്തില്‍ സംസ്‌കാരം നടത്താന്‍ വീട്ടുകാര്‍ തീരുമാനിച്ചത്.
മക്കള്‍: കെ ഗംഗാധരന്‍ (റിട്ട. ട്രഷറി ഓഫീസര്‍), രാജന്‍ (റിട്ട. പിഎസ്സി ഓഫീസര്‍ കണ്ണൂര്‍), രമേശന്‍ (അധ്യാപകന്‍ ജിഎഫ്എച്ച്എസ് ഹൊസ്ദുര്‍ഗ്), സുമംഗലി (ജിയുപിഎസ് കണ്ണവം), പ്രകാശന്‍ (സിവില്‍ പോലീസ് ഓഫീസര്‍, ഹൊസ്ദുര്‍ഗ്), സതീശന്‍ (തയ്യല്‍ തൊഴിലാളി). മരുമക്കള്‍: അരുണ (ദിനേശ്ബീഡി തൊഴിലാളി), റീന (അധ്യാപിക ജിഎച്ച്എസ്എസ് കക്കാട്ട്), റീത്ത (ജിഎച്ച്എസ്എസ് ചായ്യോത്ത്), ശ്രീജ (പൂമംഗലം), ജിജി (പയ്യന്നൂര്‍), കൃഷ്ണന്‍ (വിസ്മയ ഓയില്‍മില്ല് വേങ്ങാട്ട്), സഹോദരങ്ങള്‍: നാരായണി (കരിവെള്ളൂര്‍), ജനാര്‍ദ്ദനന്‍ (റിട്ട. കെഎസ്ഡിപി ആലപ്പുഴ), ശാന്ത (കരുവാച്ചേരി), പരേതനായ ബാലന്‍.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Housewife died; Dead body buried in Public cemetery, Nileshwaram, Kasaragod, News, Obituary, C. Kunba