ബന്ധുവിന്റെ വിവാഹം ക്ഷണിക്കാന്‍ പോയി മടങ്ങുകയായിരുന്ന യുവതി പാളം മുറിച്ചു കടക്കുന്നതിനിടെ ട്രെയിന്‍ തട്ടി മരിച്ചു
Aug 22, 2018, 23:34 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 22/08/2018) ബന്ധുവിന്റെ വിവാഹം ക്ഷണിക്കാന്‍ പോയി മടങ്ങുകയായിരുന്ന വീട്ടമ്മ പാളം മുറിച്ചു കടക്കുന്നതിനിടെ ട്രെയിന്‍ തട്ടി മരിച്ചു. വെള്ളരിക്കുണ്ട് താലൂക്ക് സപ്ലൈ ഓഫീസിലെ ഉദ്യോഗസ്ഥനായ കൊവ്വല്‍ പള്ളിയിലെ കെ വി ദിനേശന്റെ ഭാര്യ രൂപ (41) ആണ് മരിച്ചത്. ബുധനാഴ്ച വൈകുന്നേരം നാലര മണിയോടെ കാഞ്ഞങ്ങാട്ട് വെച്ചാണ് സംഭവം.
ബന്ധുവിനോടൊപ്പം പാളം മുറിച്ചു കടക്കുന്നതിനിടയില്‍ ട്രെയിന്‍ വരുന്നത് കണ്ട് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടയിലാണ് അപകടം. കരിവെള്ളൂരിലെ നാരായണന്‍ -കമലാക്ഷി ദമ്പതികളുടെ മകളാണ്. മക്കള്‍: വരുണ്‍ ദേവ് ( ദുര്‍ഗാ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്ലസ് ടു വിദ്യാര്‍ഥി), ദേവനന്ദ (സൗത്ത് ജീവിഎച്ച്എസ്എസ്). സഹോദരങ്ങള്‍: ദീപ, ഷീബ. മൃതദേഹം ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. വ്യാഴാഴ്ച ഉച്ചയോടെ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം സംസ്‌ക്കാരം നടക്കും.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Kanhangad, Kasaragod, Top-Headlines, Death, Obituary,Housewife died after train hit

< !- START disable copy paste -->