ഫാത്തിമ കടലില്‍ ചാടി മരിച്ചത് കടബാധ്യത മൂലം
Jun 23, 2012, 11:39 IST
Fathima |
ഫാത്തിമയുടെ മകള്‍ ലത്തീഫയുടെ വിവാഹം ആറുമാസം മുമ്പാണ് നടന്നത്. വിവാഹാവശ്യത്തിനായി പലരില്‍ നിന്നായി മൂന്ന് ലക്ഷത്തോളം രൂപ ഫാത്തിമയും വീട്ടുകാരും വാങ്ങിയിരുന്നു. ഗള്‍ഫില്‍ ഹോട്ടല്‍ തൊഴിലാളിയാണ് ഫാത്തിമയുടെ ഭര്‍ത്താവ് മുഹമ്മദ്. അവധിക്ക് വന്ന മുഹമ്മദ് ഒരു മാസം മുമ്പാണ് തിരിച്ച് പോയത്. പോകുമ്പോള്‍ മകന്‍ ലത്തീഫിനെയും ഗള്‍ഫിലേക്ക് കൊണ്ടുപോയിരുന്നു. ലത്തീഫിന് ചെറിയ ശമ്പളത്തില്‍ ഗ്രോസറി കടയില്‍ ജോലി ലഭിച്ചിരുന്നു. മകന്റെ ജോലി കാര്യത്തില്‍ സ്ഥിരതയില്ലാത്തതിനനാല്‍ ഫാത്തിമ കടുത്ത വിഷമത്തിലായിരുന്നു.
മറ്റൊരു മകന്‍ അബ്ദുല്‍ റഹീമിനോടൊപ്പമാണ് ഷിറിയയിലെ വീട്ടില്‍ താമിസിച്ച് വരുന്നത്. വ്യാഴാഴ്ച ലത്തീഫ ഭര്‍തൃവീട്ടില്‍ നിന്നും സ്വന്തം വീട്ടില്‍ വന്നിരുന്നു. വിവാഹസമയത്ത് പലരില്‍ നിന്നും കടമായി വാങ്ങിയ പണം തിരിച്ച് കൊടുക്കുന്നതുമായി ബന്ധപ്പെട്ട് പലപ്പോഴും ഫാത്തിമ അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നു. കടം വാങ്ങിയ പണം തിരിച്ച് നല്‍കുമെന്ന സമയം കഴിഞ്ഞിട്ടും തിരിച്ച് നല്‍കാന്‍ കഴിയാത്തതിനാല്‍ കടുത്ത മാനസിക സമ്മര്‍ദ്ദം അനുഭവിച്ചു വരികയായിരുന്നു. ഇതാണ് ഫാത്തിമയെ കടുംങ്കൈക്ക് പ്രേരിപ്പിച്ചതെന്നാണ് ബന്ധുക്കള്‍ പറയുന്നത്. കുമ്പള പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം ശനിയാഴ്ച രാവിലെ കാസര്‍കോട്ജനറല്‍ ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തിയതിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.
Keywords: Kumbala, Obituary, Housewife, Suicide, Fathima