കാര്‍ഷോറൂമിലെ ജീവനക്കാരി ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍
Dec 3, 2011, 11:16 IST
![]() |
Vidya |
അഞ്ച് മാസമായി കാസര്‍കോട് കെ.വി.ആര്‍ ഷോറൂമില്‍ ജോലി ചെയ്തുവരികയായിരുന്നു. വെള്ളിയാഴ്ച രാത്രി പതിവുപോലെ ഭക്ഷണം കഴിച്ച് ഉറങ്ങാന്‍ കിടന്നതായിരുന്നു വിദ്യ. ശനിയാഴ്ച രാവിലെ വൈകീട്ടും മുറി തുറക്കാത്തതിനെ തുടര്‍ന്ന് അന്വേഷിച്ചപ്പോഴാണ് കിടപ്പുമുറിയില്‍ ചൂരിദാറിന്റെ ഷാലില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവ് ഷാനിദ് ഡിസംബര്‍ 6ന് നാട്ടിലേക്ക് വരാനിരിക്കെയാണ് വിദ്യ തൂങ്ങിമരിച്ചത്. യുവതിയുടെ മരണത്തിന് പിന്നിലെ കാരണം ഇനിയും വ്യക്തമായിട്ടില്ല. ഭര്‍ത്താവ് ഷാനിദ് കഴിഞ്ഞ ദിവസം രാത്രി വിദ്യയുമായി ഒരു മണിക്കൂറോളം ഫോണില്‍ സംസാരിച്ചിരുന്നതായി ഷാനിദിന്റെ പിതാവ് നാരായണനും മാതാവ് പുഷ്പയും പറഞ്ഞു. വിദ്യയെ ഹിന്ദിപഠിപ്പിക്കണമെന്നും ദുബായിലേക്ക് വിസ ശരിയാക്കുന്നുണ്ടെന്നും ഷാനിദ് പറഞ്ഞിരുന്നു. വീട്ടുകാര്‍ക്ക് മുന്നില്‍ സന്തോഷവതിയായി കാണപ്പെട്ട വിദ്യ എന്തിനാണ് ആത്മഹത്യ ചെയ്തതെന്ന കാര്യം ഇനിയും പുറത്ത് വന്നിട്ടില്ല. കാസര്‍കോട് ടൗണ്‍ പോലീസ് മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തി.
സഹോദരങ്ങള്‍: വിനോദ്, വിജയലക്ഷമി
Keywords: kasaragod, Obituary, House-wife, suicide