കുണ്ടംകുഴിയില്‍ വീട്ടമ്മ ഒഴുക്കില്‍പെട്ടു; മഞ്ചേശ്വരത്ത് കാണാതായ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി
Aug 2, 2014, 12:04 IST
കാസര്‍കോട്: (www.kasargodvartha.com 02.08.2014) പയസ്വിനി പുഴയില്‍ കുണ്ടംകുഴി പാണ്ടിക്കണ്ടത്ത് വീട്ടമ്മയെ ഒഴുക്കില്‍പെട്ട് കാണാതായി. പാണ്ടിക്കണ്ടത്തെ കുഞ്ഞിരാമന്റെ ഭാര്യ ശാരദ (50) യെയാണ് വെള്ളിയാഴ്ച രാത്രി കാണാതായത്. രാത്രി 11.30 മണിയോടെ ശാരദ പുഴയില്‍ ഒഴുക്കില്‍പെടുകയായിരുന്നു. വിവരംലഭിച്ച് നാട്ടുകാരും കുറ്റിക്കോലില്‍നിന്നെത്തിയ ഫയര്‍ഫോഴ്‌സും ഏറെനേരം തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനയില്ല.
രാത്രി രണ്ട് മണിവരെ തിരച്ചില്‍ നടത്തിയ ശേഷം തിരിച്ചുപോയ ഫയര്‍ഫോഴ്‌സ് ശനിയാഴ്ച രാവിലെ എട്ട് മണിമുതല്‍ വീണ്ടും തിരച്ചില്‍ ആരംഭിക്കുകയായിരുന്നു. വീടിന് സമീപത്തുകൂടി ഒഴുകുന്ന പുഴയില്‍ കുളിക്കാനിറങ്ങിയപ്പോള്‍ അബദ്ധത്തില്‍ ഒഴുക്കില്‍പെടുകയായിരുന്നുവെന്ന് സംശയിക്കുന്നു. നിര്‍മല, കമല, പ്രസാദ്, രതീഷ് എന്നിവര്‍ ശാരദയുടെ മക്കളാണ്.
മഞ്ചേശ്വരം പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ ബായാര്‍ ചിപ്പാറില്‍ ഒഴുക്കില്‍പെട്ട് കാണാതായ വീട്ടമ്മയുടെ മൃതദേഹം കണ്ടെത്തി. ചിപ്പാറിലെ സീനമൂല്യയുടെ ഭാര്യ ദേവകി (50) യുടെ മൃതദേഹമാണ് വെള്ളിയാഴ്ച വൈകിട്ട് മഞ്ചേശ്വരം മാണിമൂല അഴിമുഖത്ത് കണ്ടെത്തിയത്. വെള്ളിയാഴ്ച രാവിലെ ഏഴ് മണിയോടെ തോട്ടത്തില്‍ പോയ ദേവകി പുഴക്കരയില്‍ കൈകാല്‍ കഴുകുന്നതിനിടെ ഒഴുക്കില്‍പെടുകയായിരുന്നു.
ദേവകിയെ കാണാത്തതിനെതുടര്‍ന്ന് വീട്ടുകാരും അയല്‍ക്കാരും തിരച്ചില്‍ നടത്തിവരികയായിരുന്നു. അഴിമുഖത്ത് കാണപ്പെട്ട ദേവകിയുടെ മൃതദേഹം മഞ്ചേശ്വരം എസ്.ഐ. പി. പ്രമോദിന്റെ നേതൃത്വത്തില്‍ മത്സ്യത്തൊഴിലാളികളും നാട്ടുകാരും ചേര്‍ന്നാണ് കരക്കെത്തിച്ചത്. രവിരാജ്, അനുരാധ, അക്ഷത എന്നിവര്‍ മക്കളും ലക്ഷ്മണ മരുമകനുമാണ്.
അതേസമയം ഹൊസ്ദുര്‍ഗ് താലൂക്കില്‍ ഒഴുക്കില്‍പെട്ട രണ്ടുപേര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. രാവണേശ്വരം കൊട്ടിലങ്ങാട്ടെ സി.വി. രാജേന്ദ്രന്‍ (40), ഏച്ചിക്കാനത്തെ ഉണ്ണികൃഷ്ണന്‍ (25) എന്നിവര്‍ക്ക് വേണ്ടിയാണ് തിരച്ചില്‍ തുടരുന്നത്. രാജേന്ദ്രനെ ചിത്താരി പുഴയിലാണ് കാണപ്പെട്ടത്. മലവെള്ളപാച്ചലില്‍ ഒഴുകിവരുന്ന തേങ്ങയെടുക്കാനുള്ള ശ്രമത്തിനിടെ ഒഴുക്കില്‍പെടുകയായിരുന്നു.
ഇതോടെ കാലവര്‍ഷത്തില്‍ കാസര്‍കോട് ജില്ലയില്‍ മരിച്ചവരുടെ എണ്ണം 10 ആയതായി കാസര്‍കോട് കണ്‍ട്രോള്‍ റൂം വൃത്തങ്ങള്‍ അറിയിച്ചു.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Also Read:
Keywords: Driver, Drown, Obituary, Kundamkuzhi, Manjeshwaram, Kasaragod, Kerala, Kuttikol.
Advertisement: