 |
Bindu Mullachery |
ഉദുമ: യുവതിയെ കുളത്തില്് മരിച്ച നിലയില്‍ കണ്ടെത്തി. മുല്ലച്ചേരിയിലെ പുരുഷോത്തമന്റെ ഭാര്യ സി.കെ. ബിന്ദു(35)വിനെയാണ് കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ശനിയാഴ്ച രാത്രി വീട്ടുകാരുമൊത്ത് ഭക്ഷണം കഴിച്ച് ഉറങ്ങാന്‍ കിടന്നതായിരുന്നു. പുലര്‍ച്ചെ ബിന്ദുവിനെ കാണാത്തതിനെ തുടര്‍ന്ന് ബന്ധുക്കള്‍ തിരച്ചില്‍ നടത്തുന്നതിനിടയില്‍ വീട്ടിനടുത്തെ കുളത്തിനരികില്‍ ടോര്‍ച്ച് കാണപ്പെടുകയായിരുന്നു. സംശയം തോന്നിയ ബന്ധുക്കള്‍ ഫയര്‍ഫോഴ്സിനെ വിവരമറിയിക്കുകയായിരുന്നു. ഫയര്‍ഫോഴ്സെത്തി തിരച്ചില്‍ നടത്തുന്നതിനിടയിലാണ് ബിന്ദുവിന്റെ മൃതദേഹം കുളത്തില്‍ കണ്ടെത്തിയത്. മക്കള്‍: അശ്വതി, അഞ്ജന. സഹോദരങ്ങള്‍: ദുര്‍ഗദാസന്‍, രാധാകൃഷ്ണന്, വിലാസിനി, ശശി.
Keywords: House-wife, Obituary, Kasaragod, Udma