യുവതി ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ചനിലയില്‍, മൃതദേഹം പരിയാരത്തേക്ക്
May 26, 2014, 11:37 IST
കുമ്പള: (www.kasargodvartha.com 26.05.2014) യുവതിയെ ഭര്‍തൃവീട്ടിലെ കിടപ്പു മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. സംഭവത്തില്‍ യുവതിയുടെ വീട്ടുകാര്‍ സംശയം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് മൃതദേഹം വിദഗ്ദ്ധ പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളജിലേക്കു കൊണ്ടുപോയി.
മൊഗ്രാല്‍ സ്‌കൂള്‍ റോഡില്‍ ഗവ. യുനാനി ആശുപത്രിക്ക് മുന്‍വശത്തെ അബ്ദുര്‍ റഹ്മാന്‍ ഔഫിന്റെ ഭാര്യയും കളത്തൂരിലെ അന്‍വറിന്റെ മകളുമായ റഫീദ(21)യാണ് മരിച്ചത്. ഞായറാഴ്ച വൈകിട്ട് ആറുമണിയോടെയാണ് കിടപ്പുമുറിയില്‍ തൂങ്ങിയ നിലയില്‍ റഫീദയുടെ മൃതദേഹം കണ്ടത്.
രാത്രി എട്ടരമണിയോടെ കുമ്പള പോലീസും ആര്‍.ഡി.ഒ.യും സ്ഥലത്തെത്തി മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തിയ ശേഷം ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്കു മാറ്റുകയായിരുന്നു. തിങ്കളാഴ്ച രാവിലെയാണ് പരിയാരത്തേക്കുമാറ്റിയത്. മരണത്തില്‍ ദുരൂഹത ആരോപിച്ച് റഫീദയുടെ ബന്ധുക്കളും നാട്ടുകാരും വീടിന്റെ ജനലുകള്‍ തകര്‍ത്തതായും പരാതിയുണ്ട്.
അടുത്ത ആഴ്ച യുവതിയുടെ തറവാട്ടുവീട്ടില്‍ നടക്കാനിരുന്ന ഒരു വിവാഹത്തിന്റെ ഒരുക്കങ്ങള്‍ നടക്കുന്നതിനിടെയാണ് മരണം. ഒരു വയസുള്ള ഇസ മകളാണ്. മാതാവ് ബീഫാത്വിമ. സഹോദരങ്ങള്‍: അബ്ദുര്‍ റഹിമാന്‍, മുഹമ്മദ് റാഹില്‍.
Keywords: House-wife, Suicide, Kumbala, Kasaragod, Obituary, Postmortem, Pariyaram Hospital, Rafeeda, Malayalam News.
Advertisement:
Advertisement:
- City Gold | Glow of Purity
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- സോളാര്‍ വൈദ്യുതി 49,000 രൂപ മുതല്‍....വിളിക്കുക: +91 944 60 90 752
- താരാട്ട് ഇനിയൊരു സ്വപ്നമല്ല IVF-ICSI ചികിത്സ ഏറ്റവും കുറഞ്ഞ ചിലവില്‍... Contact: 94470 00616, 99950 64067