വീട്ടമ്മയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി
Nov 17, 2011, 10:23 IST
കാസര്‍കോട്: വീട്ടമ്മയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മായിപ്പാടിയിലെ നാഗേശ്വരി ക്ഷേത്രത്തിന് സമീപത്തെ പരേതനായ സുബ്രായ ആചാര്യയുടെ ഭാര്യ ലക്ഷ്മി(72)യെയാണ് വീട്ടുകിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ബുധനാഴ്ച രാത്രി ശബ്ദം കേട്ട് വീട്ടുകാര്‍ ഓടിയെത്തുകയും ഫയര്‍ഫോഴ്സില്‍ വിവരമറിയിക്കുകയും ചെയ്തതിന്റെ അടിസ്ഥാനത്തില്‍ ഫര്‍ഫോഴ്സ് എത്തിയാണ് ലക്ഷ്മിയെ പുറത്തെടുത്തത്. അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. മക്കള്‍: സുബ്രഹ്മണ്യന്, ഗോപാലകൃഷ്ണന്, ജനാര്ദ്ദനന്, നിര്‍മ്മ, തിലക. മരുമക്കള്‍: ലളിത, ഹേമലത, പുഷ്പ, ഹുജംഗ, ഉമേശ. കാസര്‍കോട് ടൗണ്‍ പോലീസ് മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തി.
Keywords: Housewife, Well, Death,Obituary, Kasaragod
Keywords: Housewife, Well, Death,Obituary, Kasaragod