യുവതിയെ വനത്തിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി
Oct 23, 2012, 20:34 IST
നീലേശ്വരം: യുവതിയെ വനത്തിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. പേരടുക്കത്ത് രാഘവന്റെ ഭാര്യ കമല (45)യെ ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കിനാനൂര്‍ കരിന്തളം പഞ്ചായത്ത് ആവുള്ളക്കോട് പട്ടികവര്‍ഗ കോളനിക്ക് 100 മീറ്റര്‍ അകലെയുള്ള ഭീമന്‍ഡി വനത്തിനുള്ളിലാണ് മൃതദേഹം കാണപെട്ടത്.
തിങ്കളാഴ്ച രാത്രിയോടെയാണ് മൃതദേഹം വനത്തിനുള്ളില്‍ കണ്ടെത്തിയത്. ശരീരം മുഴുവന്‍ പരിക്കേറ്റ നിലയിലായിരുന്നു മൃതദേഹം. ഭര്‍ത്താവുമായി പിണങ്ങിയ കമല മകള്‍ക്കൊപ്പമായിരുന്നു താസിച്ചിരുന്നത്. ഞായറാഴ്ച ഉച്ചയ്ക്ക് ശേഷം കാട്ടില്‍ വിറക് ശേഖരിക്കാന്‍ പോയതായിരുന്നു കമല. പിന്നീട് നിലവിളി കേട്ട് അന്വേഷിച്ചെത്തിയവരാണ് മൃതദേഹം കണ്ടത്. സംഭവത്തെ തുടര്‍ന്ന് ഭര്‍ത്താവ് രാഘവന്‍ ഒളിവിലാണ്. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Keywords: Obituary, Nileshwaram, Killed, Forest, Kasaragod, Police, Case, Kerala, Kamala, Malayalam News