വൃദ്ധ വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയില്‍
Dec 27, 2016, 11:07 IST
ചെമ്മനാട്: (www.kasargodvartha.com 27/12/2016) വൃദ്ധയെ വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പരവനടുക്കത്തെ പരേതനായ ശ്രീകൃഷ്ണന്‍ നായരുടെ ഭാര്യ നാരായണിയമ്മ (84)യെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. വീട്ടില്‍ ആരുമുണ്ടായിരുന്നില്ല. ബന്ധുവായ ഒരാള്‍ എത്തി നോക്കിയപ്പോഴാണ് നാരായണിയമ്മയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ പോലീസെത്തി മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തിയ ശേഷം ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ഏക മകള്‍ കമലാക്ഷിയമ്മ. മരുമകന്‍: മാവില കൃഷ്ണന്‍ നമ്പ്യാര്‍. ഏക സഹോദരി കാര്‍ത്യായനിയമ്മ.

Keywords: Kasaragod, Kerala, Chemnad, Death, Obituary, suicide, House wife found dead hanged.