ഭര്‍തൃമതിയായ യുവതിയെ വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി
Apr 25, 2019, 13:23 IST
പടന്ന: (www.kasargodvartha.com 25.04.2019) ഭര്‍തൃമതിയായ യുവതിയെ വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പടന്ന വടക്കേപ്പുറത്തെ കോണ്‍ക്രീറ്റ് മേസ്ത്രി പി.കെ ഭാസ്‌ക്കരന്റെ ഭാര്യ ജിജിന (28) ആണ് തൂങ്ങി മരിച്ചത്. ബുധനാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം. ആയുര്‍വ്വേദ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഭര്‍ത്താവ് ഭാസ്‌ക്കരന്‍ വീട്ടില്‍ വിശ്രമത്തിലായിരുന്നു. ഇതിനിടയില്‍ മുറിയില്‍ നിന്നും ശബ്ദം കേട്ട് ഭാസ്‌ക്കരനും അയല്‍വാസി സുരേഷും വാതില്‍ തുറന്ന് നോക്കിയപ്പോഴാണ് തൂങ്ങിയനിലയില്‍ കണ്ടെത്തിയത്.
ഇരുവരും ചേര്‍ന്ന് കെട്ടഴിച്ച് ആദ്യം ഓരിയിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തിലും പിന്നീട് പരിയാരം മെഡിക്കല്‍ കോളേജിലും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ചന്തേര എസ് ഐ കെ.പി വിനോദ് കുമാറിന്റെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം വ്യാഴാഴ്ച ഉച്ചയോടെ വിദഗ്ദ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.
ഓരിയിലെ പി.പി ഗോപാലകൃഷ്ണന്‍ - സി.വി. ശ്യാമള ദമ്പതികളുടെ മകളാണ് ജിജിന. മക്കള്‍: അക്ഷിത്ത് ഭാസ്‌ക്കര്‍ (എട്ട്), അല്‍ബേന ഭാസ്‌ക്കര്‍ (നാല്). സഹോദരന്‍: സി വി ജിതു രാജ്. മരണകാരണം അന്വേഷിച്ചുവരികയാണെന്ന് പോലീസ് പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Top-Headlines, Obituary, Padanna, House wife found dead hanged
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Top-Headlines, Obituary, Padanna, House wife found dead hanged
< !- START disable copy paste -->