വീട്ടില്‍ ആളില്ലാത്ത സമയം യുവതി തൂങ്ങിമരിച്ചു
Oct 17, 2018, 17:39 IST
നീലേശ്വരം: (www.kasargodvartha.com 17.10.2018) യുവതിയെ വീട്ടിലെ കിടപ്പ് മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. നീലേശ്വരം കോണ്‍വെന്റ് ജംങ്ഷനിലെ നാരായണന്‍-ശൈലജ ദമ്പതികളുടെ മകളും മയ്യങ്ങാനത്തെ പ്രശാന്തിന്റെ ഭാര്യയുമായ പ്രിയയെ (31)യാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
ടൈല്‍സ് തൊഴിലാളി പ്രശാന്ത് ചൊവ്വാഴ്ച രാത്രി 8 മണിക്ക് പണികഴിഞ്ഞ് വീട്ടിലെത്തിയപ്പോള്‍ വീട്ടിലെ മുന്‍വശത്തെ വാതില്‍ പൂട്ടിയ നിലയിലായിരുന്നു. പിന്നീട് അടുക്കള വഴി വീട്ടിനകത്ത് എത്തിയ പ്രശാന്ത് പ്രിയയെ കിടപ്പ് തൂങ്ങിയ നിലയില്‍ കാണുകയായിരുന്നു.
ഉടന്‍ തന്നെ ജില്ലാശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.
ആത്മഹത്യ ചെയ്യാനുള്ള കാരണം വ്യക്തമല്ലെന്ന് പറയുന്നു. ഈ സമയത്ത് മക്കളായ, നിയയും പ്രിയയുടെ അച്ഛന്റെ വീട്ടിലായിരുന്നു. സഹോദരങ്ങള്‍: മനോജ്, വിനീത്. നീലേശ്വരം പോലീസ് ഇന്‍ക്വസ്റ്റ് നടത്തി പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Top-Headlines, Death, Obituary, Hanged, House wife found dead hanged
< !- START disable copy paste -->