തനിച്ചു താമസിക്കുന്ന വീട്ടമ്മ പൊട്ടിവീണ വൈദ്യുതി കമ്പി എടുത്തുമാറ്റുന്നതിനിടെ ഷോക്കേറ്റ് ദാരുണമായി മരിച്ചു
Jul 17, 2019, 14:06 IST
കുമ്പള: (www.kasargodvartha.com 17.07.2019) തനിച്ചു താമസിക്കുന്ന വീട്ടമ്മ പൊട്ടിവീണ വൈദ്യുതി കമ്പി എടുത്തുമാറ്റുന്നതിനിടെ ഷോക്കേറ്റ് ദാരുണമായി മരിച്ചു. കുമ്പള ശേഡിക്കാവ് ശിവ ക്ഷേത്രത്തിന് സമീപത്തെ രാധാകൃഷണന്റെ ഭാര്യ കലാവതി (50) ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകിട്ടാണ് സംഭവം. വീടിനു സമീപത്തുകൂടി കടന്നുപോവുന്ന പൊട്ടി വീണ വൈദ്യുതി കമ്പി എടുത്തു മാറ്റുന്നതിനിടെ ഷോക്കേറ്റതാണെന്നാണ് സംശയിക്കുന്നത്.
ചിത്ര, ചൈത്ര കുമാരി, പവിത്ര എന്നിവര്‍ മക്കളാണ്. ഇവരുടെ മൂന്നു മക്കളും കല്യാണം കഴിഞ്ഞ് ഭര്‍ത്താക്കന്മാര്‍ക്കൊപ്പമാണ് താമസം. ചൊവ്വാഴ്ച ബന്ധുക്കള്‍ കലാവതിയെ ബന്ധപ്പെട്ടിരുന്നുവെങ്കിലും ഫോണെടുത്തിരുന്നില്ല. ബുധനാഴ്ച രാവിലെ ചെന്ന് നോക്കിയപ്പോഴാണ് വൈദ്യുതി കമ്പിയില്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തിയത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Kumbala, Top-Headlines, Death, Obituary, House wife electrocuted to death
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Kumbala, Top-Headlines, Death, Obituary, House wife electrocuted to death
< !- START disable copy paste -->