റിക്ഷയില്‍ നിന്ന് വീണ് പരിക്കേറ്റ വീട്ടമ്മ മകന്റെ വിവാഹത്തലേന്ന് മരിച്ചു
Jan 27, 2013, 12:16 IST
Lakshmi |
2012 ഒക്ടോബര്‍ 15ന് ഉദുമ പള്ളത്തുവെച്ചുണ്ടായ അപകടത്തിലാണ് ലക്ഷ്മിക്ക് പരിക്കേറ്റത്. റിക്ഷയില്‍ സഞ്ചരിക്കുമ്പോള്‍ റോഡിലേക്ക് തെറിച്ചുവീഴുകയായിരുന്നു. ആഴ്ചകളോളം മംഗലാപുരത്തെ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ലക്ഷ്മിയെ ഡിസംബര്‍ എട്ടിന് വീട്ടിലേക്ക് കൊണ്ടുവന്നിരുന്നു. വീട്ടില്‍ ചികിത്സ തുടരുന്നതിനിടയിലാണ് മരണം.
മക്കള്‍: സുരേഷ്, വിനോദ്(ഇരുവരും ഗള്‍ഫ്), സുധ പടുപ്പ്, പ്രിയ തൃക്കരിപ്പൂര്‍, പ്രിയേഷ്. മരുമക്കള്‍: മോണിഷ അമ്പലത്തറ, രാഘവന് പടുപ്പ്, രവി തൃക്കരിപ്പൂര്‍. സഹോദരങ്ങള്‍: ബാലകൃഷ്ണന്, പ്രഭാകരന്, കാര്‍ത്ത്യായണി, രോഹിണി, ലീല, പരേതരായ മോഹനന്, കമലാക്ഷന്‍, നാരായണി.
Keywords: Housewife, Obituary, Marriage, Son, Accident, Injured, Auto-rickshaw, Uduma, Bekal, Kasaragod, Kerala, Malayalam news, Kerala News, Lakshmi.