city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

സ്റ്റൗ­വില്‍ മ­ണ്ണെ­ണ്ണ നി­റ­ക്കു­ന്ന­തി­നി­ട­യില്‍ പൊ­ള്ള­ലേ­റ്റ വീ­ട്ട­മ്മ മ­രി­ച്ചു

സ്റ്റൗ­വില്‍ മ­ണ്ണെ­ണ്ണ നി­റ­ക്കു­ന്ന­തി­നി­ട­യില്‍ പൊ­ള്ള­ലേ­റ്റ വീ­ട്ട­മ്മ മ­രി­ച്ചു
ബ­ദി­യ­ടുക്ക: സ്റ്റൗ­വില്‍ മ­ണ്ണെ­ണ്ണ നി­റ­ക്കു­ന്ന­തി­നി­ട­യില്‍ പൊ­ള്ള­ലേ­റ്റ വീ­ട്ട­മ്മ മ­രി­ച്ചു. അര്‍­ള­ടു­ക്ക­യി­ലെ പ­രേ­തനാ­യ ര­മേശ­ന്റെ ഭാ­ര്യ ല­ളി­ത­(42) യാ­ണ് മ­രിച്ചത്. മം­ഗ­ലാ­പു­രം വെന്‍­ലോ­ക് ആ­ശു­പ­ത്രി­യില്‍ ചി­കി­ത്സ­യി­ലാ­യി­രു­ന്ന ലളി­ത വ്യാ­ഴാഴ്ച പു­ലര്‍­ചെ­യാ­ണ് മ­ര­ണ­പ്പെ­ട്ട­ത്.

ക­ഴി­ഞ്ഞ ഞാ­യ­റാ­ഴ്ച സ്റ്റൗ­വില്‍ മ­ണ്ണെ­ണ്ണ നി­റ­ക്കു­ന്ന­തി­നി­ട­യി­ലാ­ണ് ലളിത­യ്­ക്ക് പൊ­ള്ള­ലേ­റ്റ­ത്. തു­ടര്‍ന്ന് ല­ളിത­യെ ആദ്യം ജ­ന­റല്‍ ആശു­പ­ത്രി­യില്‍ പ്ര­വേ­ശിപ്പിച്ചെ­ങ്കി­ലും, നി­ല ഗു­രു­ത­ര­മായതി­നെ തു­ടര്‍­ന്ന് മം­ഗ­ലാ­പു­രം ആ­ശു­പ­ത്രി­യില്‍ പ്ര­വേ­ശി­പ്പി­ക്കു­ക­യാ­യി­രു­ന്നു.

ല­ളി­ത­യു­ടെ ഭര്‍­ത്താ­വ് ര­മേ­ശന്‍ വി­ദ്യാ­ന­ഗ­റില്‍ ഉണ്ടാ­യ ഒ­ര­പ­ക­ട­ത്തില്‍ നേരത്തേ മ­രി­ച്ചി­രുന്നു. തു­ടര്‍­ന്ന് അ­നാ­ഥ­രാ­യ നാ­ല് മക്ക­ളെ കൂ­ലി വേ­ല ചെ­യ്­താ­ണ് ലളി­ത വ­ളര്‍­ത്തി­യത്. അ­മ്മ­യു­ടെ മര­ണ­ത്തോടെ മ­ക്ക­ളെല്ലാ­വരും തീര്‍ത്തും അ­നാ­ഥ­രാ­യി­രി­ക്കു­ക­യാ­ണ്. വാ­യ്­പ­യെ­ടു­ത്ത് വീ­ടുപ­ണി ആരം­ഭി­ച്ചെ­ങ്കിലും പാ­തി­വ­ഴി­യി­ലാണ്. ഇ­തി­നി­ട­യി­ലാ­ണ് ല­ളിത­യെ മര­ണം ത­ട്ടി­യെ­ടു­ത്ത്. സു­മല­ത, സു­ശീല, സു­ജി­ത്ത്, സു­ധീപ്, എ­ന്നി­വര്‍ മ­ക്ക­ളാണ്. സു­ജി­ത്തും, സു­ധീ­പും സ്­കൂള്‍ വി­ദ്യാര്‍­ത്ഥി­ക­ളാണ്.

Keywords: Kasaragod, Badiyadukka, Fire, Obituary, Kerala, Lalitha

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia