city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ക്ഷേത്ര ദര്‍ശനം കഴിഞ്ഞ് മടങ്ങുന്നതിനിടയില്‍ ജീപ്പ് മറിഞ്ഞ് വീട്ടമ്മ മരിച്ചു

കുറ്റിക്കോല്‍: (www.kasargodvartha.com 14.06.2014) ക്ഷേത്ര ദര്‍ശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന സംഘം സഞ്ചരിച്ച ജീപ്പ് നിയന്ത്രണം വിട്ട് മറിഞ്ഞ് വീട്ടമ്മ മരിച്ചു. കുറ്റിക്കോല്‍ ചുണ്ടയിലെ പരേതനായ ചരടന്‍ നായരുടെ ഭാര്യ എ. കാര്‍ത്യായനിയമ്മ (75)യാണ് മരിച്ചത്.

അപകടത്തില്‍ മക്കളായ ലക്ഷ്മി (48), നിര്‍മല (40), സഹോദര ഭാര്യ കാര്‍ത്യായനി (60) എന്നിവര്‍ക്കും പരിക്കേറ്റു. ഇവരെ മംഗലാപുരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുണ്ടംകുഴി പഞ്ചലിംഗേശ്വര ക്ഷേത്ര ദര്‍ശനം കഴിഞ്ഞ് മടങ്ങുന്നതിനിടയില്‍ വീടിന് സമീപം ഇറക്കത്തില്‍ ജീപ്പ് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാരാണ് ജീപ്പിനുള്ളില്‍ കുടുങ്ങിക്കിടന്നവരെ പുറത്തെടുത്തത്.

മൃതദേഹം കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ഞായറാഴ്ച രാവിലെ സംസ്‌കരിക്കും. മക്കള്‍: രാധ, ലക്ഷ്മി, എ. അരവിന്ദന്‍ (സി.പി.എം കുറ്റിക്കോല്‍ ലോക്കല്‍ കമ്മിറ്റിയംഗം), പശുപാലന്‍ (രേണുക ഹോട്ടല്‍ കുറ്റിക്കോല്‍), മാധവന്‍, നിര്‍മല, നളിനി, സുരേഷ് (ഗള്‍ഫ്), ഉണ്ണികൃഷ്ണന്‍.

മരുമക്കള്‍: കുഞ്ഞമ്പു, കുഞ്ഞിരാമന്‍, ശാന്ത (ബേത്തൂര്‍പാറ വനിതാ സര്‍വീസ് സഹകരണ സൊസൈറ്റി കളക്ഷന്‍ ഏജന്റ്), രജനി, രോഹിണി, തമ്പാന്‍, ഭാസ്‌കരന്‍, സൗമ്യ, അനിത. സഹോദരന്‍: നാരായണന്‍ നായര്‍.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
ക്ഷേത്ര ദര്‍ശനം കഴിഞ്ഞ് മടങ്ങുന്നതിനിടയില്‍ ജീപ്പ് മറിഞ്ഞ് വീട്ടമ്മ മരിച്ചു


Keywords : Kuttikol, Accident, House-wife, Death, Obituary, Jeep, Kasaragod, Injured, Family, Karthyayani Amma.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia