ഡ്രൈവര്‍ മൊബൈലില്‍ സംസാരിച്ചുകൊണ്ട് ബസ് മുന്നോട്ടെടുത്തു; വീട്ടമ്മ തെറിച്ച് വീണ് ടയര്‍കയറി മരിച്ചു
Sep 20, 2014, 15:37 IST
തലപ്പാടി: (www.kasargodvartha.com 20.09.2014) ഡ്രൈവര്‍ മൊബൈലില്‍ സംസാരിച്ചുകൊണ്ട് ബസ് മുന്നോട്ടെടുത്തതിനെതുടര്‍ന്ന് ബസ് കയറുകയായിരുന്ന വീട്ടമ്മ തെറിച്ചുവീണ് ടയര്‍കയറി മരിച്ചു. തലപ്പാടിയിലെ മൂസക്കുഞ്ഞിയുടെ ഭാര്യ ആമിന (60) ആണ് മരിച്ചത്. ശനിയാഴ്ച രാവിലെ 11 മണിയോടെയായിരുന്നു സംഭവം.
മംഗലാപുരത്ത് നിന്നും തലപ്പാടിയിലേക്ക് വന്ന കെ.എ. 19 എ 8754 നമ്പര്‍ പത്മ സിറ്റി ബസ് (43)ആണ് അപകടം വരുത്തിയത്. തലപ്പാടി പഴയ ചെക്ക് പോസ്റ്റിന് സമീപം നിര്‍ത്തിയിട്ട് ആളെ കയറ്റുകയായിരുന്നു ബസ്. ഇതിനിടയില്‍ മൊബൈലില്‍ സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്ന ഡ്രൈവര്‍ ബസ് മുന്നോട്ടെടുക്കുകയായിരുന്നു.
ബസിന്റെ പടിയില്‍ കയറിയ ആമിന ഇതിനിടയില്‍ പുറത്തേക്ക് തെറിച്ചുവീഴുകയും പിറകിലെ ടയര്‍കയറി തല്‍ക്ഷണം മരണപ്പെടുകയുമായിരുന്നു. വിവരമറിഞ്ഞ് ഉള്ളാള്‍ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. മരിച്ച ആമിനയ്ക്ക് രണ്ട് മക്കളുണ്ട്. അപകടം വരുത്തിയ ഉടനെ ഡ്രൈവര്‍ ഇറങ്ങിയോടി.
Also read:
ഷാനിയെ മദ്യലോബിയുടെ ആളാണെന്ന് താന്‍ പറഞ്ഞിട്ടില്ല, ഇതുവരെ പറയാത്ത കര്യങ്ങളുമായി സുധീരന്റെ അഭിമുഖം
Keywords : Accident, Thalappady, Driver, Mobile Phone, Phone-call, House-wife, Obituary, Accident, Kerala.
Advertisement: