11 മാസം പ്രായമുള്ള കുഞ്ഞിനോടൊപ്പം ജയന്റ് വീലില്‍നിന്നും വീണ മാതാവ് മരിച്ചു
Mar 21, 2015, 20:50 IST
ഉദുമ: (www.kasargodvartha.com 21/03/2015) 11 മാസം പ്രായമുള്ള കുഞ്ഞിനോടൊപ്പം ജയന്റ് വീലില്‍നിന്നും വീണ മാതാവ് മരിച്ചു. ബന്തടുക്ക ഏണിയാടിയിലെ അബ്ബാസിന്റെ ഭാര്യ ഫാത്വിമ (32) യാണ് മരിച്ചത്. പള്ളിക്കര പാക്കത്താണ് ഇവര്‍ ഇപ്പോള്‍ താമസിക്കുന്നത്. ശനിയാഴ്ച വൈകിട്ട് ആറ് മണിയോടെ പാലക്കുന്നില്‍ നടക്കുന്ന എക്‌സ്‌പോയ്ക്കിടെയാണ് ജയന്റ് വീലില്‍നിന്നും ഫാത്വിമയും 11 മാസം പ്രായമുള്ള മകള്‍ മാജിദയും വീണത്.
കുഞ്ഞ് അത്ഭുതകരമായി രക്ഷപ്പെട്ടു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഫാത്വിമയെ കാസര്‍കോട് സ്വകാശ്യപത്രിയില്‍ പ്രഥമ ശുശ്രൂഷയ്ക്ക് ശേഷം മംഗലാപുരം ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോള്‍ ഉപ്പളയിലെത്തിയപ്പോഴാണ് മരണം സംഭവിച്ചത്. മൃതദഹം കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി..
പെരിയ ചാലുങ്കാലിലെ അബ്ദുല്‍ ഖാദര്‍ - ഖദീജ ദമ്പതികളുടെ മകളാണ് മരിച്ച ഫാത്വിമ. അപകടത്തില്‍നിന്നും രക്ഷപ്പെട്ട മാജിദ ഏകമകളാണ്. സഹോദരങ്ങള്‍: അഷ്‌റഫ്, മജീദ്, അസീസ്.
Related News:
പാലക്കുന്നില്‍ ജയന്റ് വീലില്‍നിന്നും വീണ് അമ്മയ്ക്ക് ഗുരുതരം; മടിയിലിരുന്ന 11 മാസം പ്രായമുള്ള കുഞ്ഞ് അത്ഭുതകരമായി രക്ഷപ്പെട്ടു

Keywords: Giant wheel, Palakunnu, Kasaragod, Accident, Injured, Kerala, Child, Kerala, Obituary, Pallikara, House wife dies after falling Giant wheel.
Advertisement: