പ്രസവത്തെതുടര്‍ന്നുണ്ടായ രക്ത സ്രാവം മൂലം യുവതി മരിച്ചു
Oct 9, 2012, 13:04 IST
കാസര്‍കോട്: പ്രസവത്തെതുടര്‍ന്നുണ്ടായ രക്ത സ്രാവം മൂലം യുവതി മരിച്ചു. ബദിയഡുക്ക വിദ്യാഗിരി പഞ്ചിക്കല്ലിലെ ഗള്‍ഫുകാരനായ അഷ്‌റഫിന്റെ ഭാര്യ മഞ്ചേശ്വരം കുഞ്ചത്തൂരിലെ റമീസ(22) ആണ് മരിച്ചത്.
ചൊവ്വാഴ്ച പുലര്‍ചെ 3.30 മണിയോടെ മംഗലാപുരം യൂണിറ്റി ആശുപത്രിയില്‍ വെച്ചാണ് മരണം സംഭവിച്ചത്. തിങ്കളാഴ്ചയാണ് റമീസയെ പ്രസവത്തിനായി കുമ്പള സഹകരണാശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രാത്രിയോടെ റമീസ സുഖ പ്രസവത്തിലൂടെ ആണ്‍കുഞ്ഞിന് ജന്മം നല്‍കുകയായിരുന്നു. പുലര്‍ചെ 1.30 മണിയോടെ റമീസയ്ക്ക് അമിതമായ രക്ത സ്രാവമുള്ളതായി ആശുപത്രി അധികൃതര്‍ അറിയിച്ചതിനെ തുടര്‍ന്നാണ് മംഗലാപുരം ആശുപത്രിയിലേക്ക് മാറ്റിയത്.
വളരെ വൈകിയാണ് തങ്ങളെ രക്ത സ്രാവമുള്ള കാര്യ അറിയിച്ചതെന്ന് റമീസയുടെ ബന്ധുക്കള്‍ പറയുന്നു. ആശുപത്രി അധികൃതരുടെ അനാസ്ഥയാണ് മരണത്തിന് കാരണമെന്ന് ബന്ധുക്കള്‍ പരാതിപ്പെട്ടു. റമീസയുടെ മൃതദേഹം കുഞ്ചത്തൂരിലെത്തിച്ച് ഖബറടക്കും. ഗള്‍ഫിലുള്ള ഭര്‍ത്താവ് അഷ്‌റഫ് വിവരമറിഞ്ഞ് നാട്ടിലേക്ക് പുറപ്പെട്ടിട്ടുണ്ട്. റമീസയുടെ കുഞ്ഞ് ബന്ധുക്കള്‍ക്കൊപ്പം സുഖമായിരിക്കുന്നു.

Keywords: Kasaragod, Obituary, Hospital, Badiyadukka, Delivery, Kerala, Rameesa