രോഗിയായ ബന്ധുവിനെ സന്ദര്‍ശിക്കാനെത്തിയ വീട്ടമ്മ ആശുപത്രിയില്‍ കുഴഞ്ഞുവീണ് മരിച്ചു
Feb 5, 2019, 20:59 IST
കളനാട്: (www.kasargodvartha.com 05.02.2019) രോഗിയായ ബന്ധുവിനെ സന്ദര്‍ശിക്കാനെത്തിയ വീട്ടമ്മ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍ കുഴഞ്ഞുവീണ് മരിച്ചു. കളനാട് സി എച്ച് ഹൗസിലെ സുഹ്‌റ (68) ആണ് മരിച്ചത്. ഐഎന്‍എല്‍ കളനാട് ശാഖ പ്രസിഡന്റും കളനാട് ജമാഅത്ത് മുന്‍ പ്രസിഡന്റുമായ സി എച്ച് ആമു ഹാജിയുടെ ഭാര്യയാണ്.
ഗള്‍ഫില്‍ നിന്നെത്തിയ ബന്ധു അസുഖത്തെ തുടര്‍ന്ന് കാസര്‍കോട്ടെ സ്വാകര്യാശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇയാളെ സന്ദര്‍ശിക്കാന്‍ ആശുപത്രിയിലെ കോണിപ്പടി കയറി രണ്ടാം നിലയിലെ റൂമിലെത്തിയ സുഹ്‌റ രോഗിയോട് സംസാരിക്കുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ തന്നെ ഐസിയുവില്‍ പ്രവേശിപ്പിച്ചെങ്കിലും അപ്പോഴേക്കും മരണപ്പെട്ടിരുന്നു. നേരത്തെ സുഹ്‌റയ്ക്ക് ഹൃദസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സ തേടിയിരുന്നു.

മക്കള്‍: സി എച്ച് അബൂബക്കര്‍ (ദുബൈ), ഹാജറ, മൈമൂന, സഫിയ, റംല, പരേതനായ സി എച്ച് ബഷീര്‍. മരുമക്കള്‍: എം എ അബൂബക്കര്‍ അയ്യങ്കോല്‍ (ഐഡിയല്‍ ബാക്കറി പാലക്കുന്ന്), പാലത്തിങ്കര അബ്ദുല്‍ ഹക്കീം (ദുബൈ), ഉസ്മാന്‍ പാക്യാര (ദുബൈ), റംഷീന തുരുത്തി, പരേതനായ മുഹമ്മദ് ഷാഫി.
ഖബറടക്കം ബുധനാഴ്ച രാവിലെ 10 മണിയോടെ കളനാട് ഹൈദ്രോസ് ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: House wife dies after cardiac arrest in hospital, Kasaragod, Kalanad, Obituary, News.
ഖബറടക്കം ബുധനാഴ്ച രാവിലെ 10 മണിയോടെ കളനാട് ഹൈദ്രോസ് ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍.
Keywords: House wife dies after cardiac arrest in hospital, Kasaragod, Kalanad, Obituary, News.