ഭക്ഷണം പാകംചെയ്യുന്നതിനിടെ പൊള്ളലേറ്റ വീട്ടമ്മ മരിച്ചു
Feb 11, 2013, 14:40 IST
കാസര്‍കോട്: ഭക്ഷണം പാകംചെയ്യുന്നതിനിടെ പൊള്ളലേറ്റ വീട്ടമ്മ മരിച്ചു. മധൂര്‍ പട്‌ളയിലെ പാലത്തടുക്കം ഹൗസില്‍ മൊയ്തീന്‍ കുട്ടിയുടെ ഭാര്യ സൈനബി (55)യാണ് മരിച്ചത്. ഞായറാഴ്ച രാത്രിയോടെ മംഗലാപുരം ഫാദര്‍ മുള്ളേഴ്‌സ് ആശുപത്രിയില്‍വെച്ചാണ് മരണം സംഭവിച്ചത്.
ഫെബ്രുവരി ഒന്നിന് രാവിലെ വീടിന് പുറത്തുള്ള അടുപ്പില്‍ പാചകം ചെയ്തുകൊണ്ടിരിക്കെ മാക്‌സിയില്‍ തീപടര്‍ന്നുപിടിക്കുകയായിരുന്നു. ഉടന്‍തന്നെ മംഗലാപുരം ഫാദര്‍ മുള്ളേഴ്‌സ് ആശുപത്രിയില്‍ എത്തിച്ച സൈനബി പത്ത് ദിവസമായി ചികിത്സയില്‍ കഴിയുകയായിരുന്നു.
മൃതദേഹം തിങ്കളാഴ്ച പുലര്‍ചെ മൂന്ന് മണിയോടെ പടഌയിലെത്തിച്ച് തഖ്‌വ സലഫി മസ്ജിദില്‍ ഖബറടക്കി.
മക്കള്‍: ആഇഷ, സഫിയ, സുഹ്‌റ, അബ്ദുല്‍ ഖാദര്‍ (ദുബൈ), ഹമീദ് (ഖത്തര്‍), ബഷീര്‍, ആമിന. മരുമക്കള്‍: അബ്ദുല്ല, മുനീര്‍, സൈനുദ്ദിന്‍, നിലിഷാബാനു. സഹോദരങ്ങള്‍: അബ്ദുല്ല, അബ്ദുല്‍ഖാദര്‍, അബ്ദുര്‍ റഹ്മാന്‍.

Keywords: Kasaragod, Fire, Food, Obituary, Hospital, Injured, Kerala, House wife, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News