ഭര്‍തൃമാതാവ് മരണപ്പെട്ട വിവരമറിഞ്ഞ് പുറപ്പെട്ട മരുമകള്‍ വാഹനാപകടത്തില്‍ മരിച്ചു
Jul 14, 2018, 11:31 IST
ഇടുക്കി: (www.kasargodvartha.com 14.07.2018) ഭര്‍തൃമാതാവ് മരണപ്പെട്ട വിവരമറിഞ്ഞ് പുറപ്പെട്ട മരുമകള്‍ വാഹനാപകടത്തില്‍ മരിച്ചു. മണക്കാട് പുതുപ്പരിയാരം തഴുവകല്ലേല്‍ രാജുവിന്റെ ഭാര്യ ഉഷ (35)യാണ് മരിച്ചത്. പാലാ റോഡില്‍ കുറിഞ്ഞിക്ക് സമീപം കഴിഞ്ഞ ദിവസമാണ് അപകടുണ്ടായത്. രാജുവും ഉഷയും സഹോദരന്‍ കരിങ്കുന്നം പോലീസ് സ്റ്റേഷനില്‍ സിവില്‍ പോലീസ് ഓഫീസറുമായ ഷാജിയും സഞ്ചരിച്ച കാര്‍ നിയന്ത്രണംവിട്ട് മറിയുകയായിരുന്നു.
അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ഉഷ ആശുപത്രിയില്‍ വെച്ചാണ് മരിച്ചത്. രാജുവിന്റെ അമ്മ ഏലിയാമ്മ (65) കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മരിച്ച വിവരമറിഞ്ഞ് പുറപ്പെട്ടതായിരുന്നു. ഇതിനിടെയാണ് കാറപകടമുണ്ടായത്. ഒളമറ്റം മരങ്ങാലില്‍ കുടുംബാംഗമാണ് ഉഷ. മക്കള്‍: വീണ, കാര്‍ത്തിക്. ടി.കെ. കുഞ്ഞിന്റെ ഭാര്യയാണ് ഏലിയാമ്മ. മായ, അഭിലാഷ് എന്നിവരാണ് ഏലിയാമ്മയുടെ മറ്റുമക്കള്‍.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, news, Death, Obituary, Accidental-Death, Top-Headlines, House wife died in car accident
< !- START disable copy paste -->
Keywords: Kerala, news, Death, Obituary, Accidental-Death, Top-Headlines, House wife died in car accident
< !- START disable copy paste -->