city-gold-ad-for-blogger
Aster MIMS 10/10/2023

അയല്‍വാസിയുടെ നിര്‍മാണത്തിലിരിക്കുന്ന വീട് കാണാനെത്തിയ വീട്ടമ്മ കൈവരിയില്ലാത്ത കോവണിയില്‍ നിന്നും താഴേക്ക് വീണ് മരിച്ചു

വേങ്ങര: (www.kasargodvartha.com 26.02.2020) അയല്‍വാസിയുടെ നിര്‍മാണത്തിലിരിക്കുന്ന വീട് കാണാനെത്തിയ വീട്ടമ്മ കൈവരിയില്ലാത്ത കോവണിയില്‍ നിന്നും താഴേക്ക് വീണ് മരിച്ചു. വേങ്ങര ചുള്ളിപ്പറമ്പ് സൗദി നഗറിലെ വടക്കന്‍ സൈതലവി ഹാജിയുടെ ഭാര്യ ഖദീജ (53) ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകിട്ട് ആറു മണിയോടെയാണ് സംഭവം.

അയല്‍വാസിയുടെ നിര്‍മാണത്തിലിരിക്കുന്ന വീട് കാണാന്‍ മക്കള്‍ക്കൊപ്പം എത്തിയതായിരുന്നു. ഇതിനിടെയാണ് കൈവരിയില്ലാത്ത കോവണിയില്‍ നിന്ന് കാല്‍തെറ്റി താഴേക്ക് തലയിടിച്ചുവീണത്. ജീവന്‍ രക്ഷിക്കാനായില്ല. മക്കള്‍: ശറഫുദ്ദീന്‍, നജീറാ ബാനു, സമീറ, ഖമറുദ്ദീന്‍ (ഫ്രാന്‍സ്). മരുമക്കള്‍: സിദ്ദീഖ് (മണ്ണാര്‍ക്കാട്) സര്‍ജാസ് (കോട്ടപ്പുറം), സദീദ.

മൃതദേഹം ബുധനാഴ്ച ഉച്ചയോടെ അരിക്കുളം ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കും.

അയല്‍വാസിയുടെ നിര്‍മാണത്തിലിരിക്കുന്ന വീട് കാണാനെത്തിയ വീട്ടമ്മ കൈവരിയില്ലാത്ത കോവണിയില്‍ നിന്നും താഴേക്ക് വീണ് മരിച്ചു


Keywords:  Kerala, news, Top-Headlines, Malappuram, Death, Obituary, House wife died after fell from building
  < !- START dis able copy paste -->   

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia