പള്ളിയില്‍ പോയി മടങ്ങുകയായിരുന്ന വീട്ടമ്മ ബൈക്കില്‍ നിന്നും തെറിച്ചുവീണ് മരിച്ചു
Nov 19, 2018, 10:17 IST
നീലേശ്വരം: (www.kasargodvartha.com 19.11.2018) ബൈക്കില്‍ നിന്നും തെറിച്ചുവീണ് വീട്ടമ്മ മരിച്ചു. കിനാനൂര്‍- കരിന്തളം കാട്ടിപ്പൊയില്‍ കാറളത്തെ നടുവിലേത്ത് തോമസ്‌കുട്ടിയുടെ ഭാര്യ സജി തോമസ് (44) ആണ് മരിച്ചത്. കക്കോട്ട് വെച്ചാണ് അപകടമുണ്ടായത്. ഞായറാഴ്ച രാവിലെ 10.30 മണിയോടെ നെല്ലിയടുക്കം സെന്റ് മേരീസ് പള്ളിയില്‍ നിന്നും വീട്ടിലേക്ക് മടങ്ങുന്നതിനിടെ ബൈക്കില്‍ നിന്നും തെറിച്ചുവീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സജിയെ നീലേശ്വരത്ത് പ്രഥമശുശ്രൂഷ നല്‍കിയ ശേഷം മംഗളൂരുവിലേക്ക് കൊണ്ടുപോയെങ്കിലും യാത്രാമധ്യേ മരണം സംഭവിക്കുകയായിരുന്നു.
മാലോം വള്ളിക്കടവിലെ ജോസഫ് കൊമ്മറ്റത്തില്‍- മേരി ദമ്പതികളുടെ മകളാണ്. മക്കള്‍: ജസ്‌ന (നഴ്‌സിംഗ് വിദ്യാര്‍ത്ഥിനി, മംഗളൂരു), ആല്‍ബിന്‍ (വിദ്യാര്‍ത്ഥി, കയ്യൂര്‍ ജിവിഎച്ച്എസ്എസ്). സഹോദരങ്ങള്‍: സിജോ ജോസഫ് (വെള്ളരിക്കുണ്ട്), സിസ്റ്റര്‍ സൂന കൊമ്മറ്റത്തില്‍ (എഫ്‌സിസി, മൂവാറ്റുപുഴ).
മൃതദേഹം കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം നെല്ലിയടുക്കം സെന്റ് മേരീസ് പള്ളി സെമിത്തേരിയില്‍ സംസ്‌കരിക്കും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Neeleswaram, Death, Accidental-Death, Obituary, Top-Headlines, House wife died after fallen from Bike
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Neeleswaram, Death, Accidental-Death, Obituary, Top-Headlines, House wife died after fallen from Bike
< !- START disable copy paste -->