പുല്ല് കത്തിക്കുന്നതിനിടെ ദേഹത്തേക്ക് തീ പടര്‍ന്ന് ഗുരുതരമായി പൊള്ളലേറ്റ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു
Jan 8, 2019, 22:42 IST
ഉദുമ: (www.kasargodvartha.com 08.01.2019) പുല്ല് കത്തിക്കുന്നതിനിടെ ദേഹത്തേക്ക് തീ പടര്‍ന്ന് ഗുരുതരമായി പൊള്ളലേറ്റ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന വീട്ടമ്മ മരിച്ചു. അംബാപുരത്തെ കെ കൃഷ്ണന്റെ ഭാര്യ കെ ലക്ഷ്മി (60)യാണ് മരിച്ചത്. ഇക്കഴിഞ്ഞ വ്യാഴാഴ്ച വൈകിട്ടാണ് സംഭവം. അംബാപുരത്ത് വെച്ച് തൊഴിലുറപ്പ് ജോലിക്കിടയില്‍ പുല്ലിന് തീയിട്ട് കത്തിക്കുന്നതിനിടെ ലക്ഷ്മിയുടെ സാരിക്ക് തീപിടിക്കുകയായിരുന്നു.
അരയ്ക്ക് താഴെ പൊള്ളലേറ്റ ലക്ഷ്മിയെ മംഗളൂരു ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ചൊവ്വാഴ്ച രാവിലെയാണ് മരിച്ചത്. മക്കള്‍: മനോജ്, മിനി. മരുമകന്‍: ദാമോദരന്‍. സഹോദരങ്ങള്‍: ബാലന്‍, കുഞ്ഞിരാമന്‍, അശോകന്‍, നാരായണന്‍, മാധവി, കുഞ്ഞിക്കണ്ണന്‍, ലത.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, House-wife, Death, Obituary, House wife died after burn injury
< !- START disable copy paste -->
Keywords: Kasaragod, Kerala, news, House-wife, Death, Obituary, House wife died after burn injury
< !- START disable copy paste -->