ഭക്ഷണം പാകം ചെയ്യുന്നതിനിടെ തീപടര്‍ന്ന് പൊള്ളലേറ്റ വീട്ടമ്മ മരിച്ചു
Feb 14, 2019, 17:11 IST
ചെറുവത്തൂര്‍: (www.kasargodvartha.com 14.02.2019) ഭക്ഷണം പാകം ചെയ്യുന്നതിനിടെ തീപടര്‍ന്ന് പൊള്ളലേറ്റ വീട്ടമ്മ മരിച്ചു. പിലിക്കോട് പടുവളത്തെ പരേതനായ കുഞ്ഞമ്പു വെളിച്ചപ്പാടന്‍- മീനാക്ഷി ദമ്പതികളുടെ മകന്‍ എ പി ശോഭ (41) ആണ് മരിച്ചത്. ബുധനാഴ്ച രാത്രി എട്ടു മണിയോടെ അടുക്കളയില്‍ ഭക്ഷണം പാകം ചെയ്യുന്നതിനിടെയാണ് മണ്ണെണ്ണ അടുപ്പില്‍ നിന്നും തീപടര്‍ന്ന് പൊള്ളലേറ്റത്.
നിലവിളി കേട്ട് ഓടിയെത്തിയ ബന്ധുക്കളും നാട്ടുകാരും ചേര്‍ന്ന് ഉടന്‍ തന്നെ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും വ്യാഴാഴ്ച പുലര്‍ച്ചെയോടെ അത്യാഹിത വിഭാഗത്തില്‍ വെച്ച് മരണം സംഭവിക്കുകയായിരുന്നു. അവിവാഹിതയാണ്. സഹോദരങ്ങള്‍: ദാമോദരന്‍, മധു, രജനി, യശോദ, രതീഷ്. ചന്തേര പോലീസ് മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തി.
Keywords: Kasaragod, Kerala, news, Death, Obituary, House-wife, Cheruvathur, House wife died after burn injury
< !- START disable copy paste -->