city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ലോറി ഓട്ടോയിലിടിച്ച് വീട്ടമ്മ മരിച്ചു; മക്കള്‍ക്ക് പരിക്ക്

ചെറുവത്തൂര്‍: (www.kasargodvartha.com 18.07.2014) നാഷണല്‍ പെര്‍മിറ്റ് ലോറി ഓട്ടോയിലിടിച്ച് വീട്ടമ്മ മരിച്ചു. വിദ്യാര്‍ത്ഥികളായ രണ്ട് മക്കള്‍ക്ക് പരിക്കേറ്റു. ചീമേനി കാക്കടവ് സ്വദേശിനിയും ഇപ്പോള്‍ കാഞ്ഞങ്ങാട് കുശാല്‍ നഗറില്‍ വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസക്കാരിയുമായ കുഞ്ഞബ്ദുല്ലയുടെ മകള്‍ ഹലീമ (55) ആണ് മരിച്ചത്.

മക്കളായ പത്താം ക്ലാസ് വിദ്യാര്‍ത്ഥി സക്കറിയ (15), ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥി സക്കീര്‍ (14) എന്നിവരെ പരിക്കോടെ ചെറുവത്തൂര്‍ കെ എ എച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗുരുതരമായി പരിക്കേറ്റ ഹലീമയെ പരിയാരം മെഡിക്കല്‍ കോളജില്‍ എത്തിക്കുമ്പോഴേക്കാണ് മരിച്ചത്.

വെള്ളിയാഴ്ച വൈകിട്ട് 3.30 മണിയോടെ ചെറുവത്തൂര്‍ ഞാണങ്കെ വളവിലാണ് അപകടം. കാഞ്ഞങ്ങാട്ടെ വാടക ക്വാര്‍ട്ടേഴ്‌സില്‍ നിന്നും ചീമേനി കാക്കടവിലെ സ്വന്തം വീട്ടിലേക്ക് ഓട്ടോയില്‍ പോകുമ്പോഴാണ് അപകടം ഉണ്ടായത്.

ഞാണങ്കൈ വളവില്‍ അപകടങ്ങള്‍ തുടര്‍ക്കഥയായി മാറുകയാണ്. രണ്ടുമാസം മുമ്പ് ഇതേ സ്ഥലത്ത് ലോറിയിടിച്ച് ബൈക്ക് ഒരു യാത്രക്കാരനും മരിച്ചിരുന്നു. ചന്തേര പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

ലോറി ഓട്ടോയിലിടിച്ച് വീട്ടമ്മ മരിച്ചു; മക്കള്‍ക്ക് പരിക്ക്

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Also Read:
കിടപ്പറയില്‍ അയാള്‍ക്ക് സംഭവിക്കുന്ന 10 തെറ്റുകള്‍

Keywords:  Cheruvathur, Accident, Obituary, Student, Injured, kasaragod, Kerala, House wife dead as lorry smashes into auto at Cheruvathur

Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia