ഭര്‍ത്താവ് കൂടെയില്ലാത്തതിന്റെ വിഷമത്തില്‍ യുവതി ജീവനൊടുക്കി
Aug 6, 2012, 16:57 IST
കാഞ്ഞങ്ങാട്: ഭര്‍ത്താവ് കൂടെയില്ലാത്തതില്‍ മനംനൊന്ത് കഴിയുകയായിരുന്ന യുവതി ആത്മഹത്യ ചെയ്തു. ബദിയഡുക്ക നീര്‍ച്ചാല്‍ സ്വദേശിനിയായ സജിത(22)യാണ് ഞായറാഴ്ച രാത്രി രാവണീശ്വരം കൊട്ടിലങ്ങാട്ടെ ഭര്‍തൃവീട്ടില്‍ ജീവനൊടുക്കിയത്. സജിതയുടെ ഭര്‍ത്താവ് സുരേഷ് ബാബു ഏഴുമാസത്തോളമായി ഗള്‍ഫിലാണ്.
സുരേഷ് ബാബു ഒപ്പമില്ലാത്തതിലുള്ള മനോവിഷമം സജിത വീട്ടുകാരെ അറിയിച്ചിരുന്നു. യുവതി ആത്മഹത്യ ചെയ്യാന്‍ മറ്റ് കാരണങ്ങളൊന്നുമില്ലെന്നാണ് ബന്ധുക്കള്‍ പറയുന്നത്. മരണത്തിന് പത്ത് മിനുട്ട് മുമ്പ് സജിത സഹോദരന്‍ ജിവിത്തിനെ ഫോണില്‍ വിളിച്ചിരുന്നു. ആ സമയത്ത് സജിത സന്തോഷത്തോടെയാണ് സംസാരിച്ചിരുന്നതെന്നാണ് സഹോദരന്‍ പറയുന്നത്.
2011 മാര്‍ച്ച് 20 നാണ് നീര്‍ച്ചാലിലെ കുഞ്ഞിരാമ-മാധവി ദമ്പതികളുടെ മകളായ സജിതയെ സുരേഷ് ബാബു വിവാഹം ചെയ്തത്. പിന്നീട് സുരേഷ് ബാബു ഗള്‍ഫിലേക്ക് പോകുകയായിരുന്നു. ജിവിത്ത് ഏക സഹോദരനാണ്. ഹൊസ്ദുര്‍ഗ് പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം കാഞ്ഞങ്ങാട് മന്‍സൂര്‍ ആശുപത്രിയില്‍.

Keywords: House wife, Suicide, Badiyadukka, Kasaragod