അസുഖത്തെതുടര്‍ന്ന് മനോവിഷമത്തിലായിരുന്ന ഗൃഹനാഥനെ കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തി
Mar 11, 2017, 10:53 IST
പാലക്കുന്ന്: (www.kasargodvartha.com 11/03/2017) അസുഖത്തെതുടര്‍ന്ന് മനോവിഷമത്തിലായിരുന്ന ഗൃഹനാഥനെ കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തി. തിരുവക്കോളി പട്ടഞ്ചാനത്തെ ചോയ്യമ്പു-ശക്ശില ദമ്പതികളുടെ മകന്‍ വാസു എന്ന ഭാസ്‌ക്കരനെ(55)യാണ് അയല്‍വാസിയുടെ കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.
ശനിയാഴ്ച പുലര്‍ച്ചെ നാല് മണിയോടെയാണ് ഭാസ്‌ക്കരനെ കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. തൊണ്ടയ്ക്ക് അസുഖം ബാധിച്ചതിനെതുടര്‍ന്ന് ചികിത്സയിലായിരുന്നു ഭാസ്‌ക്കരന്‍. പുലര്‍ച്ചെ മൂന്ന് മണിയോടെ ഭാര്യയെ വിളിച്ചുണര്‍ത്തി വെള്ളം വാങ്ങികുടിച്ചശേഷം വീണ്ടും ഉറങ്ങാന്‍ കിടന്നതായിരുന്നു.
പുലര്‍ച്ചെ നാല് മണിയോടെ ഭാര്യ ഉണര്‍ന്ന് നോക്കിയപ്പോള്‍ മുറിയില്‍ കാണാത്തതിനെതുടര്‍ന്ന് അന്വേഷിച്ചപ്പോഴാണ് അയല്‍വാസിയുടെ വീടിന്റെ കിണറിന് പിരിച്ചിരുന്ന വല മുറിഞ്ഞുകിടക്കുന്നതായി കണ്ടത്. തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കിണറ്റില്‍ കണ്ടെത്തിയത്. ബേക്കല്‍ പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ഭാര്യ: ശ്രീദേവി. മക്കള്‍: നിര്‍മ്മല, ശീല, മുരളീധരന്‍. മരുമക്കള്‍: ഉണ്ണികൃഷ്ണന്‍, വിനോദ്. സഹോദരങ്ങള്‍: സുകുമാരന്‍, ലക്ഷ്മി, കാര്‍ത്യായനി, നാരായണി, രാമന്‍.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Palakunnu, Kasargod, Obituary, Bhaskkaran, Well, House owner found dead in well