ഗൃഹനാഥനെ ക്ഷേത്രക്കുളത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി
Mar 10, 2017, 11:31 IST
ചെറുവത്തൂര്‍: (www.kasargodvartha.com 10/03/2017) ഗൃഹനാഥനെ ക്ഷേത്രക്കുളത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ചെറുവത്തൂര്‍ വടക്കുമ്പാട്ടെ സുബ്രഹ്മണ്യന്‍ നമ്പീശനെ(75)യാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. വ്യാഴാഴ്ച രാത്രിയാണ് സംഭവം. ഏക സഹോദരി പത്മിനിക്കൊപ്പമാണ് താമസിച്ചിരുന്നത്.
വീട്ടില്‍തിരിച്ചെത്താത്തിനെതുടര്‍ന്ന് അന്വേഷിച്ചപ്പോഴാണ് ക്ഷേത്രകുളത്തില്‍ മരിച്ചനിലയില്‍ കണ്ടത്. മൃതദേഹം വിദഗ്ദ്ധ പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ചന്തേര പോലീസ് ഇന്‍ക്വസ്റ്റ് നടത്തി. അവിവാഹിതനാണ്.

Keywords: Cheruvathur, Obituary, Kasaragod, Kerala, House owner found dead in pond