കാറിടിച്ച് ഹോട്ടല്‍ തൊഴിലാളി മരിച്ചു
May 19, 2012, 11:01 IST
കാസര്‍കോട് : കാറിടിച്ച് ഗുരുതരമായി പരിക്കേറ്റ ഹോട്ടല്‍ തൊഴിലാളി മരിച്ചു. കാസര്‍കോട്ടെ ഷാലിമാര്‍ ഹോട്ടലിലെ ജീവനക്കാരന് സുള്ള്യ സ്വദേശി ബാബു(42) ആണ് മരിച്ചത്.
ശനിയാഴ്ച രാവിലെ 8.30 മണിയോടെ കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്തു വെച്ചാണ് അപകടമുണ്ടായത്. റോഡ് മുറിച്ചുകടക്കുകയായിരുന്ന ബാബുവിനെ അമിത വേഗതയില്‍ വന്ന മാരുതി കാര്‍ ഇടിക്കുകയായിരുന്നു. ഗുരുതരമായ പരിക്കേറ്റ ബാബുവിനെ മംഗലാപുരം ആശുപത്രിയിലേക്ക് കെണ്ടുപോയെങ്കിലും ജീവന് രക്ഷിക്കാനായില്ല.
Keywords: Kasaragod, Kerala, Obituary , Hotel, Worker, Car-Accident