ബസിറങ്ങി ഹോട്ടലിലേക്ക് നടന്നുപോകുന്നതിനിടെ ഹോട്ടല്‍ ജീവനക്കാരന്‍ കുഴഞ്ഞുവീണ് മരിച്ചു
Mar 11, 2019, 14:46 IST
കാസര്‍കോട്: (www.kasargodvartha.com 11.03.2019) ബസിറങ്ങി ഹോട്ടലിലേക്ക് നടന്നുപോകുന്നതിനിടെ ഹോട്ടല്‍ ജീവനക്കാരന്‍ കുഴഞ്ഞുവീണ് മരിച്ചു. വിദ്യാനഗറിലെ ഹോട്ടലില്‍ ജോലി ചെയ്യുന്ന ദേലംപാടി പരപ്പയിലെ അഹമ്മദ് കുട്ടി (60) ആണ് മരിച്ചത്. തിങ്കളഴ്ച രാവിലെ വീട്ടില്‍ നിന്നും ജോലിക്ക് പുറപ്പെട്ട അഹമ്മദ് കുട്ടി വിദ്യാനഗറില്‍ ബസിറങ്ങി നടന്നുപോകുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു.
ഇതുവഴി വന്ന ഒരാള്‍ സംഭവം കണ്ട് ഉടന്‍ തന്നെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. ആഴ്ചയില്‍ ഒരു ദിവസമാണ് അഹമ്മദ് കുട്ടി വീട്ടിലേക്ക് പോകാറുള്ളത്. ഭാര്യ: മറിയുമ്മ. മക്കളില്ല. ഏക സഹോദരന്‍ ബീരാന്‍ പൈക്ക.

Keywords: Kerala, kasaragod, Cardiac Attack, Bus, Hotel, Death, Obituary, Vidya Nagar, news, hotel worker dies after cardiac arrest