city-gold-ad-for-blogger

Obituary | സൈകിളിൽ റെയിൽ പാളം മുറിച്ച് കടക്കുന്നതിനിടെ ഹോടെൽ തൊഴിലാളി ട്രെയിൻ തട്ടി മരിച്ചു

തൃക്കരിപ്പൂർ: (www.kasargodvartha.com) സൈകിളിൽ റെയിൽ പാളം മുറിച്ച് കടക്കുന്നതിനിടെ ഹോടെൽ തൊഴിലാളി അബദ്ധത്തിൽ ട്രെയിൻ തട്ടി മരിച്ചു. തൃക്കരിപ്പൂർ പേക്കടത്തെ ഗോവിന്ദൻ - ലക്ഷ്‌മി ദമ്പതികളുടെ മകനും മണിയനൊടിയിലെ ഹോടെൽ തൊഴിലാളിയുമായ കെ സതീഷ് (46) ആണ് മരിച്ചത്.

Obituary | സൈകിളിൽ റെയിൽ പാളം മുറിച്ച് കടക്കുന്നതിനിടെ ഹോടെൽ തൊഴിലാളി ട്രെയിൻ തട്ടി മരിച്ചു

ഞായറാഴ്ച രാത്രി 9.30 മണിയോടെ നടക്കാവിലെ ജ്യേഷ്‌ഠന്റെ കടയിൽ നിന്നും പേക്കടത്തേക്ക് സൈകിളിൽ പോകുന്നതിനിടെ തൃക്കരിപ്പൂർ വടക്കേ കൊവ്വൽ റെയിൽ പാളത്തിൽ വെച്ചാണ് അബദ്ധത്തിൽ ട്രെയിൻ തട്ടി മരിച്ചത്.

Obituary | സൈകിളിൽ റെയിൽ പാളം മുറിച്ച് കടക്കുന്നതിനിടെ ഹോടെൽ തൊഴിലാളി ട്രെയിൻ തട്ടി മരിച്ചു

അവിവാഹിതനാണ്. സഹോദരങ്ങൾ: ശ്രീധരൻ, രവീന്ദ്രൻ (ഹോടെൽ നടക്കാവ്), ദാസൻ, ശശികല, ഉമേഷൻ (കച്ചവടം, പേക്കടം). ചന്തേര പൊലീസ് ഇൻക്വസ്റ്റ് നടത്തി.

Keywords: Trikaripur, Kasaragod, Kerala, News, Train, Died, Accidental Death, Hotel, Police, Obituary, Latest-News, Top-Headlines, Hotel worker died after being hit by train.
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia